പിഎസ്ജിക്കുള്ളത് മികച്ച സ്‌ക്വാഡ്, ആവിശ്യങ്ങൾ പൂർത്തീകരിക്കും: പോച്ചെട്ടിനോ

ഇന്നലെയാണ് മൗറിസിയോ പോച്ചെട്ടിനോയെ പിഎസ്ജി തങ്ങളുടെ പരിശീലകനായി ഔദ്യോഗികമായി നിയമിച്ചത്. ദിവസങ്ങൾക്ക്‌ മുമ്പ് പുറത്താക്കപ്പെട്ട തോമസ് ടുഷേലിന്റെ പകരക്കാരനായാണ് പോച്ചെട്ടിനോ പിഎസ്ജിയിൽ എത്തുന്നത്. 2019 വരെ ടോട്ടൻഹാമിന്റെ പരിശീലകനായിരുന്ന പോച്ചെട്ടിനോ പിന്നീട് കുറച്ചു കാലം മറ്റേത് ടീമിന്റെയും ഓഫർ സ്വീകരിച്ചിരുന്നില്ല. ഏതായാലും പുതിയ വെല്ലുവിളികളാണ് പോച്ചെട്ടിനോയെ പിഎസ്ജിയിൽ കാത്തിരിക്കുന്നത്. അതിൽ ചാമ്പ്യൻസ് ലീഗ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ കരുത്തരായ ബാഴ്സയെയാണ് പിഎസ്ജി നേരിടേണ്ടത്. ബാഴ്സയെ മറികടന്നു കൊണ്ട് മുന്നോട്ട് പോവുക എന്നുള്ളതാണ് പോച്ചെട്ടിനോ നിലവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏതായാലും പരിശീലകനായി ചുമതലയേറ്റ ശേഷം അദ്ദേഹം ഒരു ഇന്റർവ്യൂ നൽകിയിരുന്നു. അതിൽ ഒരുപാട് കാര്യങ്ങൾളെ കുറിച്ച് ഈ അർജന്റൈൻ പരിശീലകൻ സംസാരിച്ചു.

” ഇവിടെയെത്താനായതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരിക്കൽ കൂടി ഇവിടുത്തെ ആരാധകരുമായി ബന്ധം പുതുക്കാൻ എനിക്ക് സാധിച്ചേക്കും. മുമ്പ് ഒരു താരമെന്ന നിലയിൽ എനിക്ക് ഇവിടുത്തെ ആരാധകരുമായി ബന്ധമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് പിഎസ്ജി. ഒരുപിടി മികച്ച താരങ്ങൾ ഇവിടുണ്ട്. കളത്തിൽ മികച്ച രീതിയിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന താരങ്ങൾ ആണവർ. അവർ ക്ലബ്ബിന് വളരെ പ്രധാനപ്പെട്ട താരങ്ങളാണ്. പിഎസ്ജിക്ക്‌ മികച്ച ഒരു സ്‌ക്വാഡ് തന്നെ കൈവശമുണ്ട്. അത്കൊണ്ട് തന്നെ ക്ലബ്ബിന്റെ ആവിശ്യങ്ങളെ ഞങ്ങൾ പൂർത്തീകരിക്കണം. കിരീടങ്ങൾ ഉയർത്തണം. ഇവിടെയുള്ള ഓരോ താരങ്ങളുമായും സ്റ്റാഫുമായും ഒരു സുഹൃത്തെന്ന രീതിയിൽ കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആരാധകർക്ക്‌ പെട്ടന്ന് തന്നെ സ്റ്റേഡിയത്തിലേക്ക് എത്താനാവട്ടെയെന്നും ഞാൻ പ്രത്യാശിക്കുന്നു ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *