മാഞ്ചസ്റ്റർ സിറ്റി താരവുമായി ബാഴ്സ കരാറിലെത്തി?
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ ശ്രമിച്ച താരമായിരുന്നു സിറ്റിയുടെ ഡിഫൻഡർ എറിക് ഗാർഷ്യ. എന്നാൽ താരത്തെ സിറ്റി കൈവിടാതിരിക്കുകയായിരുന്നു. ഇരുപത് മില്യൺ പൗണ്ടും കൂടാതെ പത്ത് മില്യൺ ആഡ് വൺസുമായി മുപ്പതു മില്യൺ ആണ് ബാഴ്സയോട് സിറ്റി ആവിശ്യപ്പെട്ടിരുന്നത്. ഇതോടെ ബാഴ്സ പിന്തിരിയുകയായിരുന്നു. പക്ഷെ താരം ഈ സമ്മറിൽ ഫ്രീ ഏജന്റ് ആവും. സിറ്റിയുമായി കരാർ പുതുക്കാൻ ഇതുവരെ ഗാർഷ്യ തയ്യാറായിട്ടില്ല. ഇപ്പോഴിതാ താരം ബാഴ്സയുമായി അനൗദ്യോഗികകരാറിൽ എത്തിയതായാണ് വാർത്തകൾ. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഴ്സയുമായുള്ള പേർസണൽ ടെംസ് താരം അംഗീകരിച്ചതായാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Manchester City defender Eric Garcia has agreed to personal terms over a return to Barcelona, according to The Guardian ✍️ pic.twitter.com/zUfnW5HGvI
— Goal (@goal) January 1, 2021
അഞ്ച് വർഷത്തെ കരാറിലാണ് താരം ബാഴ്സയുമായി ഒപ്പുവെക്കുക. മുമ്പ് ബാഴ്സക്ക് വേണ്ടി കളിച്ച താരമാണ് ഗാർഷ്യ. 2017-ലായിരുന്നു താരം ബാഴ്സ വിട്ട് സിറ്റിയിലേക്ക് കൂടുമാറിയത്. എന്നാൽ പിന്നീട് താരത്തിന് ബാഴ്സയിലേക്ക് തന്നെ തിരികെ വരാൻ ആഗ്രഹം ജനിക്കുകയായിരുന്നു. ഇനി ആറു മാസം കൂടിയാണ് ഗാർഷ്യക്ക് സിറ്റിയുമായി കരാർ ഉള്ളത്. ഈ സീസണിന്റെ അവസാനത്തോട് കൂടി ഗാർഷ്യ ബാഴ്സയിലെത്തുമാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. എന്നാൽ ഗാർഷ്യ സിറ്റിയിൽ തുടരുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ പെപ് ഗ്വാർഡിയോള. മുമ്പ് തന്നെ താരത്തെ സിറ്റിക്ക് ആവിശ്യമുണ്ടെന്ന് പെപ് തുറന്നു പറഞ്ഞിരുന്നു. ഈ സീസണിൽ കേവലം 200 മിനുട്ട് മാത്രമാണ് ഗാർഷ്യക്ക് കളിക്കാൻ സാധിച്ചത്.
A huge blow for Man City #MCFChttps://t.co/CnaMJ0OHz1
— talkSPORT (@talkSPORT) January 1, 2021