തങ്ങൾ വിജയിച്ചാൽ ഹാലണ്ട് ബാഴ്സയിലെത്തും, വാഗ്ദാനവുമായി മെസ്സിയെയും മറഡോണയെയും ബാഴ്സയിലെത്തിച്ച ഏജന്റ് !
തങ്ങൾ വിജയിച്ചാൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് ബാഴ്സയിൽ എത്തുമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ഉപദേശകൻ. പ്രസിഡന്റ് സ്ഥാനാർത്ഥിയായ എമിലി റൂസാദിന്റെ ഉപദേശകനായ ജോസപ് മരിയ മിങ്കേലയാണ് ഇത്തരത്തിൽ ഒരു വാഗ്ദാനം നൽകിയിരിക്കുന്നത്. എമിലി റൂസാദ് വിജയിക്കുകയാണെങ്കിൽ ഉടൻ തന്നെ ഹാലണ്ടിന്റെ ഏജന്റുമായി സംസാരിച്ച് താരത്തെ ബാഴ്സയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. അതേസമയം കിലിയൻ എംബാപ്പെയെ എത്തിക്കൽ കുറച്ചു സങ്കീർണമാണെന്നും ഇദ്ദേഹം അറിയിച്ചു. 79 വയസ്സുള്ള മിങ്കേല ഫുട്ബോൾ ലോകത്തെ പ്രശസ്തനായ ഏജന്റ് ആയിരുന്നു. സൂപ്പർ താരങ്ങളായ ഡിയഗോ മറഡോണ, ലയണൽ മെസ്സി എന്നിവർ ബാഴ്സയിൽ എത്താൻ കാരണമായത് മിങ്കേലയുടെ ഇടപെടൽ ആയിരുന്നു. ഇപ്പോൾ പ്രസിഡന്റ് സ്ഥാനാർത്ഥിയായ റൂസാദിന്റെ ഉപദേശകനാണ് ഇദ്ദേഹം.
La bomba da Barcellona 💣#Haaland blaugrana con #Rousaud presidente 🔥 https://t.co/UQ1kfqHQeH
— Goal Italia (@GoalItalia) December 30, 2020
” നിലവിലെ എല്ലാ അവസ്ഥകളും ഞങ്ങൾക്ക് അറിയാം. ഞങ്ങൾ വിജയിക്കുകയാണെങ്കിൽ അടുത്ത ദിവസം തന്നെ ഹാലണ്ടിന്റെ ഏജന്റ് ആയ മിനോ റയോളയുമായി ബന്ധപ്പെടും. എന്നിട്ട് അദ്ദേഹത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഇതിനെ കുറിച്ച് മുമ്പ് തന്നെ ഉപദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞങ്ങളുടെ പക്കൽ വേൾഡ് ക്ലാസ് പ്രൊജക്റ്റ് ഉണ്ട്. നിലവിൽ ബാഴ്സലോണയിലെ കാര്യങ്ങളെ മാറ്റിമറിക്കാൻ എമിലി റൂസാദിന് സാധിക്കും. എംബാപ്പെയെ ബാഴ്സയിൽ എത്തിക്കുക എന്നുള്ളത് ഒരല്പം സങ്കീർണമായ കാര്യമാണ്. കാരണം അദ്ദേഹത്തിന്റെ കരാർ അടുത്ത വർഷം അവസാനിക്കും. നിലവിൽ ബാഴ്സ പ്രശ്നങ്ങളുടെ നടുവിലാണ്. അതൊക്കെ ശരിയാക്കാൻ ഞങ്ങൾക്ക് സാധിക്കും ” മിങ്കേല പറഞ്ഞു. ഈ വരുന്ന ജനുവരി 24-ആം തിയ്യതിയാണ് പ്രസിഡന്റ് സ്ഥാനാർത്ഥി.
This is a BIG promise 🤩
— Goal News (@GoalNews) December 30, 2020