ഈ ജനുവരിയിൽ കൂമാൻ ഒഴിവാക്കാനുദ്ദേശിക്കുന്ന നാലു ബാഴ്സ താരങ്ങൾ ഇവർ !
വരുന്ന ജനുവരി ട്രാൻസ്ഫറിൽ എഫ്സി ബാഴ്സലോണ നാലു താരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശീലകൻ റൊണാൾഡ് കൂമാൻ തനിക്ക് താല്പര്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതുപ്രകാരം പ്രതിരോധനിര താരം സാമുവൽ ഉംറ്റിറ്റി, ഫുൾ ബാക്ക് ആയ ജൂനിയർ ഫിർപ്പോ, മധ്യനിര താരങ്ങളായ റിക്കി പുജ്, കാർലെസ് അലേന എന്നിവരെയാണ് കൂമാൻ വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഈ നാലു താരങ്ങളെ തനിക്ക് ആവിശ്യമില്ലെന്നാണ് കൂമാന്റെ നിലപാട്. അതേസമയം ഗിനി വൈനാൽഡം, എറിക് ഗാർഷ്യ, മെംഫിസ് ഡീപേ എന്നീ മൂന്ന് താരങ്ങളെയാണ് കൂമാൻ ക്യാമ്പ് നൗവിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്.
Four possible Barcelona exits in January 2021 as Ronald Koeman reshapes his squad https://t.co/cZ9ZuVJklo
— footballespana (@footballespana_) December 28, 2020
പരിക്ക് മൂലം ദീർഘകാലം പുറത്തിരുന്ന ഉംറ്റിറ്റിക്ക് കൂമാൻ വേണ്ട അവസരങ്ങളൊന്നും നൽകിയിരുന്നില്ല. പകരം മിങ്കേസ, അരൗഹോ എന്നിവരെയൊക്കെയാണ് ഡിഫൻസിൽ കൂമാൻ ഉപയോഗിക്കുന്നത്.ഉംറ്റിറ്റിയുടെ ട്രാൻസ്ഫറിന് തടസ്സം നിൽക്കുന്നത് താരത്തിന്റെ സാലറി തന്നെയാണ്. പ്രീമിയർ ലീഗിൽ നിന്നും ഫ്രഞ്ച് ലീഗിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. കൂടാതെ ഫിർപ്പോയെയും ആവിശ്യമില്ല എന്നാണ് കൂമാന്റെ നിലപാട്. ഡെസ്റ്റിന്റെ വരവോടെ ഫിർപ്പോക്ക് അവസരങ്ങൾ കുറയുകയായിരുന്നു.താരം ഇറ്റലിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കൂമാന്റെ വാശി കാരണം അവസരങ്ങൾ ലഭിക്കാതെ പോയ താരമാണ് റിക്കി പുജ്. താരത്തെ ലോണിൽ പറഞ്ഞയക്കാനാണ് കൂമാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. നിരവധി ഓഫറുകൾ വരുന്നുണ്ട്. കാർലെസ് അലേനയെയും ആവിശ്യമില്ലെന്ന് കൂമാൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യനിരയിൽ ആവിശ്യത്തിന് താരങ്ങൾ ഉണ്ട് എന്നാണ് കൂമാന്റെ നിലപാട്.
Milan ask Barcelona for Riqui Puig loan deal https://t.co/KuQY6km0rI
— footballespana (@footballespana_) December 28, 2020