കൊറോണ:ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പും മാറ്റിവെച്ചു
കൊറോണ ഭീതിയെ തുടർന്ന് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പും മാറ്റിവെക്കുന്നതായി ഔദ്യോഗികസ്ഥിരീകരണമുണ്ടായി. ഐസിസി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത വർഷത്തേക്കാണ് ടൂർണമെന്റ് മാറ്റിവെച്ചിരിക്കുന്നത്. സീസണിന് മുൻപായി പ്രീ സീസൺ ടൂർണമെന്റ് എന്ന നിലക്കാണ് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് നടത്തപ്പെടാറുള്ളത്. യൂറോപ്പിലെ പ്രമുഖക്ലബുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആണിത്.
🚨 Era una obviedad, pero ya es oficial: se suspende la International Champions Cup… que este año incluía un Clásico en Las Vegas
— MARCA (@marca) April 10, 2020
🔎 Real Madrid o Barcelona dejarán de ingresar unos cuantos millones de euros 💸 https://t.co/RBFDDUB0YN Te lo cuenta @jigochoa
2013 മുതലായിരുന്നു ഈ ടൂർണമെന്റ് ആരംഭിച്ചത്. നോർത്ത് അമേരിക്കയിലും ഏഷ്യയിലും വെച്ചായിരുന്നു ഐസിസി നടത്താൻ തീരുമാനിച്ചിരുന്നത്. പ്രമുഖമാധ്യമമായ ലോസ് എയ്ഞ്ചൽസ് ടൈംസും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൽ ക്ലാസിക്കോ ഉൾപ്പടെയുള്ള മത്സരങ്ങൾ ടൂർണമെന്റിൽ നടക്കാനിരിക്കുകയായിരുന്നു. ലോസ് എയ്ഞ്ചൽസിലെ ന്യൂ സോഫി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ബാഴ്സയും റയലും ഏറ്റുമുട്ടാൻ തീരുമാനിച്ചിരുന്നത്. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് കിരീടം നേടിയ ബെൻഫിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. മൂന്ന് തവണ കിരീടം നേടിയ റയലാണ് ഏറ്റവും കൂടുതൽ കിരീടം നേടിയവർ.