ബുഫണിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എഫ്ഐജിസി !

യുവന്റസിന്റെ ഇറ്റാലിയൻ സൂപ്പർ താരം ജിയാൻ ലൂയിജി ബുഫണിനെതിരെ അന്വേഷണത്തിനൊരുങ്ങി എഫ്ഐജിസി. കഴിഞ്ഞ പാർമ്മക്കെതിരായ മത്സരത്തിൽ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചില പരാമർശങ്ങളാണ് അന്വേഷണവിധേയമാക്കുന്നത്. മത്സരത്തിൽ മതത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ബുഫൺ ഉപയോഗിച്ചതായാണ് ആരോപണം. എന്നാൽ ഇതിന് കൃത്യമായ വീഡിയോ തെളിവുകൾ ഇല്ല. ഇതിനാൽ തന്നെ സിരി എയിലെ അച്ചടക്കക്കമ്മറ്റി അന്വേഷണം പ്രഖ്യാപ്പിക്കുകയോ നടപടി എടുക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ മറ്റൊരു സംഘടനയായ എഫ്ഐജിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ഇറ്റാലിയൻ ഭാഷയിൽ മതത്തെ അധിക്ഷേപിക്കുന്ന മോശമായ പദപ്രയോഗങ്ങൾ ബുഫൺ നടത്തി എന്നാണ് ആരോപണം. വീഡിയോ ദൃശ്യങ്ങൾ ഇല്ലെങ്കിലും ഓഡിയോ അധികൃതരുടെ കൈവശമുണ്ട്. ഇതിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. താരം കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ഒരു മത്സരത്തിൽ നിന്നും താരത്തെ വിലക്കും. മുമ്പ് റോമ താരം ബ്രയാൻ ക്രിസ്റ്റാന്റക്കും സമാനഅന്വേഷണം നേരിടേണ്ടി വന്നിരുന്നു. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതോടെ ഒരു മത്സരത്തിൽ നിന്നും താരത്തെ വിലക്കിയിരുന്നു. ഓഡിയോ റെക്കോർഡിൽ ഉള്ള ശബ്ദം ബുഫണിന്റേത് ആണ് എന്ന് തെളിഞ്ഞാൽ താരത്തിന് വിലക്ക് നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *