ഹാൻസി ഫ്ലിക്കിനെ പിന്തള്ളി, ഏറ്റവും മികച്ച പരിശീലകനായി ക്ലോപ് !

ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫയും പുരസ്‌കാരം ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപിന്. ഇന്നലെ നടന്ന ചടങ്ങിലാണ് ക്ലോപിനെ ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകനായി പ്രഖ്യാപിച്ചത്. ബയേൺ മ്യൂണിക്ക് പരിശീലകൻ ഹാൻസി ഫ്ലിക്ക് പുരസ്‌കാരം നേടുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് ക്ലോപ് ഏറ്റവും മികച്ച പരിശീലകനായി തിരഞ്ഞെടുത്തത്. ലീഡ്‌സ് യുണൈറ്റഡ് പരിശീലകൻ മാഴ്‌സെലോ ബിയൽസയെയും ക്ലോപ് പിന്തള്ളി. കഴിഞ്ഞ സീസണിൽ ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നേടികൊടുത്തതാണ് ക്ലോപിനെ പുരസ്‌കാരത്തിനർഹനാക്കിയത്.

ലിവർപൂളിന്റെ ഏറെ കാലത്തെ കിരീടവരൾച്ചക്കാണ് ക്ലോപ് ഇതിലൂടെ അറുതി വരുത്തിയിരുന്നത്. പക്ഷെ ചാമ്പ്യൻസ് ലീഗും ബുണ്ടസ്ലിഗയുമുൾപ്പടെയുള്ള കിരീടങ്ങൾ സ്വന്തമാക്കിയ ഹാൻസി ഫ്ലിക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പരിശീലകർ, ക്യാപ്റ്റൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തീരുമാനിക്കുന്നത്.കഴിഞ്ഞ വർഷവും ഈ പുരസ്‌കാരം നേടിയത് ക്ലോപ് ആയിരുന്നു. അതേസമയം ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ടോട്ടൻഹാം താരം ഹ്യൂങ് മിൻ സൺ നേടി.

Leave a Reply

Your email address will not be published. Required fields are marked *