അത്ലെറ്റിക്കോയുടെ അപരാജിതകുതിപ്പിന് ഫുൾ സ്റ്റോപ്പിട്ട് റയൽ മാഡ്രിഡ്, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ലാലിഗയിൽ തോൽവി അറിയാതെയുള്ള അത്ലെറ്റിക്കോ മാഡ്രിഡിന്റെ കുതിപ്പിന് റയൽ മാഡ്രിഡ് ഫുൾ സ്റ്റോപ്പിട്ടു. ഇന്നലെ നടന്ന മാഡ്രിഡ് ഡെർബിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ അത്ലെറ്റിക്കോയെ തകർത്തു വിട്ടത്. ഉജ്ജ്വലപ്രകടനം കാഴ്ച്ചവെച്ചു കൊണ്ടാണ് റയൽ വിജയം സ്വന്തമാക്കിയത്. കാസമിറോ ഒരു ഗോൾ നേടിയപ്പോൾ ശേഷിച്ച അത്ലെറ്റിക്കോ കീപ്പർ യാൻ ഒബ്ലാക്കിന്റെ പേരിൽ രേഖപ്പെടുത്തുകയായിരുന്നു. ജയത്തോടെ റയൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. അതേസമയം സമയം അത്ലെറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തന്നെയാണ്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ കാസമിറോയാണ് ഒരു തകർപ്പൻ ഹെഡറിലൂടെ അക്കൗണ്ട് തുറന്നത്. 63-ആം മിനിറ്റിൽ കാർവഹലിന്റെ ഒരു ലോങ്ങ് റേഞ്ച് ഒബ്ലക്കിന്റെ ശരീരത്തിൽ തട്ടി ഗോളായി മാറുകയായിരുന്നു.റയൽ മാഡ്രിഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
🏁 FT: @realmadriden 2-0 @atletienglish
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 12, 2020
⚽ @Casemiro 15', Oblak 63' (OG)#Emirates | #HalaMadrid pic.twitter.com/spF4OFac6q
റയൽ മാഡ്രിഡ് : 6.98
വാസ്ക്കസ് : 7.3
ബെൻസിമ : 6.9
വിനീഷ്യസ് : 6.9
ക്രൂസ് : 7.9
കാസമിറോ : 7.7
മോഡ്രിച് : 6.9
മെന്റി : 7.1
റാമോസ് : 7.4
വരാനെ : 7.2
കാർവഹൽ : 7.2
കോർട്ടുവ : 6.9
വാൽവെർദെ : 6.4-സബ്
അസെൻസിയോ : 6.1-സബ്
റോഡ്രിഗോ : 6.1-സബ്
😍 These two!
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 12, 2020
@Casemiro 🤜🤛 @SergioRamos#RealMadridAtleti | #HalaMadrid pic.twitter.com/x0tEP12ml7