മെസ്സി അത്‌ലെറ്റിക്കോ മാഡ്രിഡിലേക്കെത്തുമോ? കോക്കെക്ക്‌ പറയാനുള്ളത് ഇങ്ങനെ !

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ക്ലബുകൾ ഉണ്ടാവില്ല എന്നുള്ളത് ഒരു അതിശയകരമായ കാര്യമല്ല. ഈ സീസണിന്റെ അവസാനത്തോട് കൂടിയ കരാറവസാനിക്കുന്ന മെസ്സി എങ്ങോട്ടെങ്കിലും ചേക്കേറുമോ അതോ ബാഴ്‌സയിൽ തന്നെ തുടരുമോ എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഏതായാലും മെസ്സിയുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ താരം കോക്കെ. മാഡ്രിഡ്‌ ഡെർബിക്ക്‌ മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മെസ്സി ബാഴ്സയിൽ നിന്നും പുറത്ത് പോവാൻ സാധ്യതകൾ കുറവാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മാത്രമല്ല സാമ്പത്തികപരമായി മെസ്സിയെ താങ്ങാനുള്ള ശേഷി അത്‌ലെറ്റിക്കോക്ക്‌ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മെസ്സിയെ കൺവിൻസ്‌ ചെയ്യാൻ ലൂയിസ് സുവാരസിന് സാധിച്ചേക്കാമെന്നും കോക്കെ അഭിപ്രായപ്പെട്ടു.

” മെസ്സി ബാഴ്‌സ വിടുക എന്നുള്ളത് ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. മെസ്സി അദ്ദേഹത്തിന്റെ കരിയർ മുഴുവനും ഉണ്ടാക്കിയെടുത്തത് ബാഴ്‌സയിൽ വെച്ചാണ്. അത്കൊണ്ട് തന്നെ അവിടെ നിന്ന് മെസ്സി പുറത്ത് വരൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ അദ്ദേഹത്തിന് എന്ത്കൊണ്ട് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് വന്നുകൂടാ..? മെസ്സിയെ എങ്ങനെ കൺവിൻസ്‌ ചെയ്ത് അത്‌ലെറ്റിക്കോയിൽ എത്തിക്കണമെന്നതിനെ കുറിച്ച് ഞങ്ങൾ തമാശരൂപേണ ചർച്ച ചെയ്യാറുണ്ട്. സാമ്പത്തികപരമായി അത്‌ ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹത്തിന് ബാഴ്‌സയിൽ ലഭിക്കുന്ന സാലറി ഞങ്ങൾക്ക്‌ ഇവിടെ നൽകാൻ സാധിക്കില്ല.ഒരുപക്ഷെ സുവാരസിന് അദ്ദേഹത്തെ കൺവിൻസ്‌ ചെയ്യാൻ സാധിച്ചേക്കും. പക്ഷെ ഞങ്ങൾക്ക്‌ ഇപ്പോൾ തന്നെ ഒരു മികച്ച സ്‌ക്വാഡ് ഉണ്ട്.മികച്ച താരങ്ങളാണ് ഞങ്ങൾക്കുള്ളത്. ചാമ്പ്യൻസ് ലീഗിൽ അത്‌ലെറ്റിക്കോ മാഡ്രിഡിന് ഇതൊരു മികച്ച വർഷമായിരിക്കും എന്നാണ് ഞാൻ കരുതുന്നത് ” കോക്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *