പോഗ്ബയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയർ അവസാനിച്ചു, വെളിപ്പെടുത്തലുമായി ഏജന്റ് !
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയുടെ ക്ലബ്ബിലെ കരിയർ അവസാനിച്ചതായി സ്ഥിരീകരിച്ച് താരത്തിന്റെ ഏജന്റ് ആയ മിനോ റയോള. കഴിഞ്ഞ ദിവസം ട്യൂട്ടോസ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പോഗ്ബ യുണൈറ്റഡിൽ അസന്തുഷ്ടനാണെന്നും താരത്തെ അടുത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ക്ലബ് വിടാൻ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും ഇദ്ദേഹം അറിയിച്ചു. 2016-ലായിരുന്നു പോൾ പോഗ്ബ 89 മില്യൺ പൗണ്ടിന് യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നാൽ പ്രതീക്ഷക്കൊത്തുയരാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. ഇതോടെ ക്ലബ് വിടാൻ താരം തീരുമാനിച്ചതായി ഏജന്റ് തന്നെ തുറന്നു പറയുകയായിരുന്നു. ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ താരം ക്ലബ് വിടാൻ സാധ്യതയുണ്ട്. യുവന്റസിലേക്ക് തന്നെ മടങ്ങുമെന്നാണ് റൂമറുകൾ.
Paul Pogba's agent Mino Raiola officially confirms his time is over at Man Utd https://t.co/n2q1BfPPAC
— Mirror Football (@MirrorFootball) December 7, 2020
” മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ള പോൾ പോഗ്ബയുടെ കരിയർ അവസാനിച്ചു എന്നാണ് എനിക്ക് പറയാനുള്ളത്. പോഗ്ബ അസന്തുഷ്ടനാണ്. അദ്ദേഹം ഇനി അവിടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം ടീം മാറാനുള്ള ഒരുക്കത്തിലാണ്. ഒന്നര വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. പക്ഷെ യുണൈറ്റഡിന്റെ മുമ്പിലുള്ള ഏറ്റവും നല്ല പരിഹാരം എന്നുള്ളത് വരുന്ന ട്രാൻസ്ഫറിൽ തന്നെ താരത്തെ ക്ലബ് വിടാൻ അനുവദിക്കുക എന്നതാണ് ” ഏജന്റ് പറഞ്ഞു. ഈ സീസണിൽ പതിമൂന്ന് മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. മുമ്പ് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ആഗ്രഹം താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ റയൽ താരത്തെ ടീമിൽ എത്തിക്കാൻ നിലവിൽ സാധ്യതകൾ കുറവാണ്.
Paul Pogba's agent Mino Raiola has said "it's over between Man United and Pogba" in an interview set to be published by Tuttosport tomorrow 😳 pic.twitter.com/HAMNIxv4Au
— ESPN FC (@ESPNFC) December 7, 2020