ഒറ്റഗോളിൽ ജയം പിടിച്ചു വാങ്ങി റയൽ മാഡ്രിഡ്, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ലാലിഗയിൽ ഇന്നലെ നടന്ന റയൽ മാഡ്രിഡിന് നിർണായകവിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡ് കരുത്തരായ സെവിയ്യയെ കീഴടക്കിയത്. മത്സരത്തിന്റെ അൻപത്തിയഞ്ചാം മിനുട്ടിൽ സെവിയ്യ ഗോൾകീപ്പർ യാസിനെയുടെ സെൽഫ് ഗോളാണ് റയൽ മാഡ്രിഡിന്റെ രക്ഷക്കെത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ മുന്നേറ്റത്തിനൊടുവിലാണ് ഈ ഗോൾ പിറന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോളവസരങ്ങൾ റയൽ മാഡ്രിഡിനെ തേടിയെത്തിയെങ്കിലും അതൊന്നും മുതലെടുക്കാനാവാതെ പോയത് റയലിന് തിരിച്ചടിയാവുകയായിരുന്നു. ജയത്തോടെ റയൽ മാഡ്രിഡ് വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് കരസ്ഥമാക്കിയത്. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഇരുപത് പോയിന്റുള്ള റയൽ ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ അത്‌ലെറ്റിക്കോ മാഡ്രിഡിനോടാണ് ഇനി റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം. തുടർച്ചയായി രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ശേഷമാണ് റയൽ വിജയം കരസ്ഥമാക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ലുക്കാസ് വാസ്‌ക്കസാണ്. 7.8 ആണ് വാസ്ക്കസിന്റെ റേറ്റിംഗ്. റയൽ മാഡ്രിഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
👊 Two great results!@RealMadridEn 🤝 @RealMadridFem
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 5, 2020
✈ Sevilla 0-1 Real Madrid
🏡 Real Madrid 5-2 Sevilla#HalaMadrid pic.twitter.com/5z5yeHnGbx
റയൽ മാഡ്രിഡ് : 6.85
റോഡ്രിഗോ : 6.0
ബെൻസിമ : 6.5
വിനീഷ്യസ് : 6.8
മോഡ്രിച്ച് : 6.8
കാസമിറോ : 7.0
ക്രൂസ് : 6.7
വാസ്‌ക്കസ് : 7.8
വരാനെ : 7.0
നാച്ചോ : 7.7
മെന്റി : 6.8
കോർട്ടുവ : 6.9
അസെൻസിയോ : 6.9-സബ്
⛔ Clean sheet! ❌#RMLiga | #HalaMadrid pic.twitter.com/9MoD5U60wj
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 5, 2020