ആ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എന്നെ അസ്വസ്ഥപ്പെടുത്തുന്നു, തുറന്നു പറഞ്ഞ് ടുഷൽ !

പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമായ മത്സരമാണ് ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് അവരുടെ മൈതാനത്ത് വെച്ച് പിഎസ്ജി നേരിടുന്നത്. ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക്‌ വിജയം അനിവാര്യമാണ്. അല്ലാത്ത പക്ഷം ലീഗിൽ നിന്നും പുറത്താവാൻ സാധ്യതകൾ കൂടുതലാണ്. ആദ്യം നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് പിഎസ്ജി 2-1 ന് യുണൈറ്റഡിനോട് തോൽവി രുചിച്ചിരുന്നു. മത്സരത്തിന്റെ 87-ആം മിനിറ്റിൽ റാഷ്ഫോർഡ് ആയിരുന്നു യൂണൈറ്റഡിന്റെ വിജയഗോൾ നേടിയത്. അതിന് മുമ്പും പിഎസ്ജിക്ക്‌ റാഷ്ഫോർഡ് പാരയായിട്ടുണ്ട്. ഇതിനാൽ റാഷ്ഫോർഡിനെ ഭയപ്പെട്ടു കൊണ്ടാണ് താൻ യുണൈറ്റഡിനെ നേരിടാൻ പോവുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പിഎസ്ജി പരിശീലകൻ തോമസ് ടുഷൽ. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് റാഷ്ഫോർഡ് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ടുഷൽ പറഞ്ഞത്.

” കഴിഞ്ഞ രണ്ട് പ്രാവിശ്യത്തേയും റാഷ്ഫോർഡിന്റെ പ്രകടനം എനിക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. കളത്തിനകത്തും പുറത്തും തന്റെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്ന ഒരു യുവതാരമാണ് അദ്ദേഹം. എനിക്ക് വളരെയധികം മതിപ്പുളവാക്കിയ താരമാണ് അദ്ദേഹം. ഞാൻ മൂന്നു തവണ അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്. എല്ലാ സമയത്തും അദ്ദേഹം നല്ലൊരു വ്യക്തിയായാണ് എനിക്ക് അനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ കഴിവുകളെ എനിക്ക് ഇഷ്ടമാണ്. വേഗതയുള്ള താരമാണ്, ഗോളുകൾ നേടാൻ കഴിയുന്ന താരമാണ്, വളരെയധികം ആത്മാർത്ഥ പുലർത്തുകയും ചെയ്യുന്ന താരമാണ്. കൌണ്ടർ അറ്റാക്കുകൾ നടത്താൻ അദ്ദേഹംത്തിന് പ്രത്യേക കഴിവ് തന്നെയുണ്ട്. മത്സരത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിയും. യുണൈറ്റഡ് പോലെയൊരു അക്കാദമിയിൽ നിന്ന് ഇത്തരത്തിലുള്ള ഒരു താരം ഉയർന്ന് വന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. മത്സരം ബുദ്ധിമുട്ടാവും എന്നറിയാം. പക്ഷെ വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ” ടുഷൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *