രാജിവെക്കില്ല,അത്കൊണ്ടൊരു പ്രയോജനവുമില്ല,സിദാൻ പറയുന്നു !
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡ് ഷാക്തർ ഡോണസ്ക്കിനോട് വീണ്ടും അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഷാക്തർ ഒരിക്കൽ കൂടി റയൽ മാഡ്രിഡിന്റെ കഥ കഴിച്ചത്. ഇതോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന റയൽ മാഡ്രിഡിന് മുന്നേറണമെങ്കിൽ അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്. അല്ലാത്ത പക്ഷം ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്ന് സിദാന്റെ സംഘത്തിന് ഏൽക്കേണ്ടി വരും. ലാലിഗയിലും മോശം പ്രകടനം തുടരുന്നതോടെ സിദാന് വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ തോൽവികളോട് പ്രതികരിച്ചിരിക്കുകയാണ് സിദാൻ. ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെന്നും ഗോളുകൾ നേടാൻ കഴിയാതെ പോയത് തിരിച്ചടിയായെന്നും വിജയം അർഹിച്ചിരുന്നുവെന്നുമാണ് ഇതേകുറിച്ച് സിദാൻ പറഞ്ഞത്. അതേസമയം താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നുമായിരുന്നു സിദാൻ തുറന്നു പറഞ്ഞത്. കൂടുതൽ കരുത്തോടെ മുന്നോട്ട് പോവാനാണ് തന്റെ തീരുമാനമെന്നും സിദാൻ കൂട്ടിച്ചേർത്തു.
🗣 "I'm not going to resign, it's no use"
— MARCA in English (@MARCAinENGLISH) December 1, 2020
Zidane has spoken to the media following @realmadriden's #UCL defeat
👉 https://t.co/0pf81d5sdW pic.twitter.com/o637PQa60K
” ഞാൻ രാജിവെക്കാൻ പോവുന്നില്ല. അത്കൊണ്ട് ഒരു പ്രയോജനവുമില്ല. ആദ്യ പകുതിയിൽ ഞങ്ങൾ മികച്ചു നിന്നിരുന്നു. നല്ല രീതിയിൽ പ്രെസ്സ് ചെയ്യാനും കളിക്കാനും ഞങ്ങൾക്ക് സാധിച്ചു. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ല. ആദ്യ അവസരം തന്നെ പാഴാക്കിയതോടെ കാര്യങ്ങൾ സങ്കീർണമായി. ഞാൻ കരുത്തനാണ്. എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകും. എനിക്ക് തോന്നുന്നത് ഞങ്ങൾ വിജയം അർഹിച്ചിരുന്നു എന്നാണ്. നിങ്ങൾ മോശം പ്രകടനം തുടരുകയാണെങ്കിൽ പോലും നിങ്ങൾ മുന്നോട്ട് പോയെ മതിയാവൂ “സിദാൻ പറഞ്ഞു.
💬 Zidane lo tiene claro: “No voy a dimitir. Para nada. En la primera parte estuvimos bien y debimos meter el primer gol. Eso nos hubiera dado muchas cosas"https://t.co/ettsn3i7fc
— Mundo Deportivo (@mundodeportivo) December 1, 2020