നോർത്ത് ഈസ്റ്റ് പരിശീലകനെ തള്ളിവീഴ്ത്തി ഗോവൻ താരം, കയ്യടിച്ച് ഗോവ പരിശീലകൻ, നാണക്കേട് !
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഗോവയും നോർത്ത് ഈസ്റ്റും സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിൽ ഇദ്റീസ്സ സില്ലയിലൂടെ നോർത്ത് ഈസ്റ്റ് ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മൂന്ന് മിനുട്ടുകൾക്കകം ഇഗോർ അങ്കുളോ ഗോവക്ക് സമനില നേടികൊടുക്കുകയായിരുന്നു. പിന്നീട് ഗോളുകൾ ഒന്നും തന്നെ പിറക്കാത്തതിനാൽ മത്സരം 1-1 എന്ന സ്‌കോറിൽ അവസാനിച്ചു. എന്നാൽ ഐഎസ്എല്ലിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രവർത്തിയായിരുന്നു മത്സരത്തിനിടെ അരങ്ങേറിയത്. നോർത്ത് ഈസ്റ്റ് പരിശീലകനെ ഗോവൻ തള്ളി വീഴ്ത്തുകയും ഇത് കണ്ടു കയ്യടിച്ച് പൊട്ടിച്ചിരിക്കുന്ന ഗോവയുടെ പരിശീലകനെയുമാണ് കാണാനായത്. മാത്രമല്ല ഇതിനെതിരെ നടപടികൾ ഒന്നും തന്നെ റഫറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഐഎസ്എല്ലിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രവർത്തിയാണ് ഇതെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.
Alberto Noguera pushed gerard nus (Coach of @NEUtdFC ) and Juan ferrando (coach of @FCGoaOfficial ) was laughing. Worst sportsmanship from @FCGoaOfficial coach, players and staffs 😤😡 @IndSuperLeague should look after this.#IndianFootball #FCGoa #JuanFerrando pic.twitter.com/JDXLKNG7en
— asuranadhithya_1063 (@adhithyasekar) November 30, 2020
മത്സരത്തിനിടയിൽ തന്നെ ഗോവ പരിശീലകൻ യുവാൻ ഫെറാണ്ടോയും നോർത്ത് ഈസ്റ്റ് പരിശീലകൻ ജെറാർഡ് നുസും തമ്മിൽ വാക്പ്പോരുകൾ നടന്നിരുന്നു. ഇതിന് ശേഷമാണ് ഗോവ താരം ആൽബർട്ടോ നൊഗെര നോർത്ത് ഈസ്റ്റ് പരിശീലകൻ ജെറാർഡ് നുസിനെ തള്ളി വീഴ്ത്തുന്നത്. ഇത് കണ്ടു കൊണ്ട് ഗോവൻ പരിശീലകൻ യുവാൻ ഫെറാണ്ടോ കൈകൊട്ടി ചിരിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം വലിയ വിവാദമാവുകയും ചെയ്തു. മത്സരശേഷം ഇക്കാര്യങ്ങളോട് ജെറാർഡ് നുസ് പ്രതികരിക്കുകയും ചെയ്തു. ഒരു താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ലാത്ത മോശമായ പ്രവർത്തിയാണ് ആൽബർട്ടോയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹത്തിനെതിരെ ഐഎസ്എൽ അധികൃതർ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഏതായാലും ഐഎസ്എല്ലിലെ റഫറിയിങ്ങിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
Disgraceful behaviour from FC Goa's player Alberto Noguera and coach Juan Ferrando.
— Football Is My Drug, NEUFC My Dealer (@NEUFCDrugDNA) November 30, 2020
First, they pushed Gerard Nus and after then shamelessly laughed.#ShameOnFCGoa #FCGNEU #NEUFC #ISL #LetsFootball #FCGNEUFC #HeroISL pic.twitter.com/gzCmPnqV8k