തലയോട്ടിക്കേറ്റ ക്ഷതം, റൗൾ ജിമിനെസിന്റെ ശസ്ത്രക്രിയ വിജയകരം !
കഴിഞ്ഞ ദിവസം നടന്ന ആഴ്സണൽ-വോൾവ്സ് മത്സരത്തിൽ ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവം നടന്നിരുന്നു. മത്സരത്തിനിടെ വോൾവ്സ് സൂപ്പർ താരം റൗൾ ജിമിനെസിന് പരിക്കേറ്റിരുന്നു. ആഴ്സണൽ താരം ഡേവിഡ് ലൂയിസിന്റെ തലയുമായി കൂട്ടിയിടിച്ചായിരുന്നു ജിമിനെസിന്റെ തലക്ക് പരിക്കേറ്റിരുന്നത്. പ്രതികരണങ്ങളൊന്നുമില്ലാതെ ഫുട്ബോൾ മൈതാനത്ത് ജിമിനെസ് വീണുകിടന്നത് ഫുട്ബോൾ ലോകത്തെ ഭയപ്പെടുത്തിയിരുന്നു. തുടർന്ന് താരത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ താരത്തിന്റെ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയിച്ചതായാണ് പുറത്ത് വരുന്ന പുതിയ വാർത്തകൾ.
Raul Jimenez breaks silence after successful operation on fractured skullhttps://t.co/ruWu2whcnM #WWFC
— Mirror Football (@MirrorFootball) December 1, 2020
മാത്രമല്ല താരം സംസാരിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നുണ്ട്. താരത്തിന്റെ ഫാമിലിയോടാണ് താരം സംസാരിച്ചത്. അതിന് ശേഷം ആരാധകർക്ക് സന്ദേശം അയക്കുകയും ചെയ്തു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം തനിക്ക് കുഴപ്പമില്ലെന്ന് അറിയിച്ചത്. ” പിന്തുണകൾ അറിയിച്ചു കൊണ്ട് സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഞാൻ ചികിത്സക്ക് കീഴിലാണ്. വളരെ വേഗം തന്നെ കളത്തിൽ തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു ” ജിമിനെസ് ട്വീറ്റ് ചെയ്തു. കൂടാതെ താരം ഓക്കേയാണെന്ന് വോൾവ്സും അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ 2-1 എന്ന സ്കോറിന് വോൾവ്സ് വിജയം നേടിയിരുന്നു.
— Raúl Jiménez (@Raul_Jimenez9) November 30, 2020