ഹസാർഡ് നിർഭാഗ്യവാനാണ്, പക്ഷെ റയലിൽ തിളങ്ങും : ബെൽജിയം കോച്ച്
റയലിലെത്തിയ ശേഷം ഈഡൻ ഹസാർഡിനെ നിർഭാഗ്യം പിന്തുടരുന്നുവെന്നും എന്നാൽ റയൽ മാഡ്രിഡിൽ വൈകാതെ അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കുമെന്നും ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. കഴിഞ്ഞ ദിവസം എസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഹസാർഡിന്റെ കാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ഹസാർഡ് റയലിന് ഏറ്റവും അനുയോജ്യനായ താരം തന്നെയാണെന്നും എന്നാൽ പരിക്കുകൾ മാത്രമാണ് അദ്ദേഹത്തിന് വിലങ്ങുതടിയായി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
🗣️ "Hazard ha tenido muy muy mala suerte"
— Diario AS (@diarioas) March 28, 2020
🖊️ Una entrevista de @MarioCorteganahttps://t.co/7LJ7dRKp3q
” വളരെ സെൻസിബിളായ, വളരെ ശാന്തനായ താരമാണ് ഹസാർഡ്. അദ്ദേഹം എപ്പോഴും സന്തോഷവാനാണ്.എത്രയും പെട്ടന്ന് പരിക്കിൽ നിന്നും മോചിതനാവാൻ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റയലിൽ വരുംകാലത്ത് പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒരു താരമാവാനാണ് അദ്ദേഹം ശ്രമിക്കുന്നുണ്ട്. എനിക്കുറപ്പുണ്ട് ഹസാർഡിനെ കൊണ്ട് അതിന് സാധിക്കുമെന്ന്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളായ റയൽ മാഡ്രിഡിലെയും ബെൽജിയത്തിലെയും ഉത്തരവാദിത്യങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ള, അനുയോജ്യനായ താരമാണ് ഹസാർഡ്. റയലിന് ഏറ്റവും അനുയോജ്യമായ താരം തന്നെയാണ് അദ്ദേഹം. പക്ഷെ പ്രശ്നമെന്തെന്ന് വെച്ചാൽ പരിക്കുകൾ തന്നെയാണ്. ഈ കാര്യത്തിൽ വളരെ അധികം നിർഭാഗ്യവാനായ താരമാണ് ഈഡൻ ” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
Roberto Martínez, entrenador de Bélgica, cree que @hazardeden10 revertirá su mala primera temporada en el @realmadrid https://t.co/tHXAB1LWw8
— beIN SPORTS Español (@ESbeINSPORTS) March 29, 2020
കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്ന് റയലിലെത്തിയ ഹസാർഡിന് വേണ്ടവിധത്തിൽ തിളങ്ങാനായില്ല. കേവലം പതിനഞ്ചു മത്സരങ്ങളിൽ റയൽ ജേഴ്സിയണിഞ്ഞ താരം ഒരു ഗോൾ മാത്രമാണ് നേടിയത്. തുടർച്ചയായ പരിക്കുകൾ താരത്തിന്റെ ഫോമിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.