ഇതായിരുന്നു ഞങ്ങൾക്ക് വേണ്ടത്, മെസ്സിയുടെ അഭാവത്തിലും മിന്നുംജയം നേടിയ ബാഴ്സയെ കുറിച്ച് കൂമാൻ പറയുന്നു !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സലോണ ഡൈനാമോ കീവിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ഡിജോങ്, പിക്വേ എന്നിവരുടെയൊക്കെ അഭാവത്തിലും മിന്നും പ്രകടനമാണ് ബാഴ്‌സ യുവനിര കാഴ്ച്ചവെച്ചത്. ബാഴ്സക്ക് വേണ്ടി മാർട്ടിൻ ബ്രൈത്വെയിറ്റ് ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ സെർജിനോ ഡെസ്റ്റ്, അന്റോയിൻ ഗ്രീസ്‌മാൻ എന്നിവർ നേടി. ഇപ്പോഴിതാ ഈ പ്രകടനമായിരുന്നു തങ്ങൾക്ക് ആവിശ്യം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ.ഡൈനാമോ കീവിനെതിരെയുള്ള ആദ്യമത്സരത്തിലെ പ്രകടനത്തേക്കാളും ഈ മത്സരം മികച്ചു നിന്നുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ മത്സരത്തിൽ 2-1 നായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്.
Ronald Koeman: "That's what we want" https://t.co/W1odL1KTAU
— footballespana (@footballespana_) November 24, 2020
” ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചു. നല്ലൊരു റിസൾട്ട് നേടിക്കൊണ്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറുക എന്നായിരുന്നു ലക്ഷ്യം. അത് നേടാൻ ഞങ്ങൾക്ക് സാധിച്ചു. ആദ്യപകുതിയിൽ കാര്യക്ഷമതയുടെ അഭാവം നേരിട്ടിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ അത് പരിഹരിച്ചു. ഇതിൽ ഞാൻ സന്തോഷവാനാണ്. ടാക്ടിക്കൽപരമായി ആദ്യ മത്സരത്തേക്കാൾ ഞങ്ങൾ മികച്ചു നിന്നു. പ്രത്യേകിച്ച് മിഡ്‌ഫീൽഡിൽ. ആദ്യ മത്സരത്തിൽ നിന്നും കൂടുതൽ ശ്രദ്ധയോടെ കളിക്കാൻ ടീമിനായി. ഇതായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. ഗോൾദാഹത്തോടെയാണ് ടീം കളിച്ചത്. പ്രധാനപ്പെട്ട താരങ്ങൾ വിശ്രമത്തിലായിട്ട് പോലും മികച്ച വിജയം നേടാൻ സാധിച്ചു. ഇതിന്റെ ക്രെഡിറ്റ് യുവതാരങ്ങൾക്ക് അർഹതപ്പെട്ടതാണ് ” കൂമാൻ പറഞ്ഞു.
🗣 "The youngsters and all those who played made a good impression"
— MARCA in English (@MARCAinENGLISH) November 25, 2020
Koeman was pleased to see his squad rotation pay off in Kiev
👏https://t.co/QZlLF9oGL6 pic.twitter.com/GRmdm6CDfK