ഉറുഗ്വയും തരിപ്പണം, നാലിൽ നാലും ജയിച്ച് ബ്രസീൽ മുന്നോട്ട് !
വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിൽ ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീലിന് വിജയം. വമ്പൻമാരായ ഉറുഗ്വയെയാണ് ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു വിട്ടത്. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ബ്രസീലിന് വിജയം നേടാൻ തുണയായത്. ബ്രസീലിന് വേണ്ടി ആർതർ, റിച്ചാർലീസൺ എന്നിവരാണ് വലകുലുക്കിയത്. ജയത്തോടെ ബ്രസീലിന്റെ കുതിപ്പ് തുടരുകയാണ്. കളിച്ച നാലു മത്സരങ്ങളിൽ നാലിലും വിജയക്കൊടി പാറിക്കാൻ ബ്രസീലിന് കഴിഞ്ഞു. പന്ത്രണ്ട് പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. ഇനി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ കൊളംബിയ, അർജന്റീന എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ.
FIM DE JOGO!
— CBF Futebol (@CBF_Futebol) November 18, 2020
🇧🇷 2 x 0 🇺🇾 | #BRAxURU
📺 – EI PLUS pic.twitter.com/XfRXNjmhIS
സൂപ്പർ താരങ്ങളുടെ അഭാവത്തിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന് വേണ്ടി കളിച്ച അലന് പകരം ആർതർ ഇടം ആദ്യ ഇലവനിൽ ഇടം നേടി. മത്സരത്തിന്റെ മുപ്പത്തിനാലാം മിനിട്ടിലാണ് ആർതറിന്റെ ഗോൾ പിറക്കുന്നത്. ഗബ്രിയേൽ ജീസസ് നീട്ടിനൽകിയ ബോൾ ബോക്സിന് വെളിയിൽ നിന്നും തൊടുത്ത ഒരു ഷോട്ടിലൂടെ ആർതർ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് നാല്പത്തിയഞ്ചാം മിനുട്ടിലാണ് ബ്രസീലിന്റെ രണ്ടാം ഗോൾ പിറക്കുന്നത്. റെനാൻ ലോദിയുടെ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെയാണ് റിച്ചാർലീസൺ ബ്രസീലിന്റെ രണ്ടാം ഗോളിന്റെ ഉടമയായത്. ഈ രണ്ട് ഗോളുകളാണ് ബ്രസീലിന് വിജയം നൽകിയത്. രണ്ടാം പകുതിയിൽ റിച്ചാർലീസണെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് സൂപ്പർ താരം കവാനി ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയത് ഉറുഗ്വക്ക് തിരിച്ചടിയായി. എന്നാൽ ഈ ആനുകൂല്യം മുതലെടുക്കാൻ ബ്രസീലിന് സാധിക്കാതെ വന്നതോടെ മത്സരം 2-0 എന്ന സ്‌കോറിൽ അവസാനിച്ചു.
BRASIL 100%! #SeleçãoBrasileira encerrou o ano de 2020 com mais uma vitória. Agora são quatro triunfos em quatro partidas disputadas nas Eliminatórias!
— CBF Futebol (@CBF_Futebol) November 18, 2020
🇧🇷 2 x 0 🇺🇾 | #BRAxURU
Fotos: @lucasfigfoto / CBF pic.twitter.com/BlTDXYBOqc