ഫാറ്റിയുടെ ശസ്ത്രക്രിയ വിജയം, എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി ബാഴ്സ !
യുവതാരം അൻസു ഫാറ്റിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി എഫ്സി ബാഴ്സലോണ സ്ഥിരീകരിച്ചു. ഡോക്ടർ റാമോൺ കുഗാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി പൂർത്തിയാക്കിയതെന്നാണ് ബാഴ്സ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഫാറ്റിക്ക് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനായിരുന്നു പരിക്ക്. താരം മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് ബാഴ്സ വ്യക്തമാക്കിയത്. അതായത് താരത്തിന് ഇനി ഈ വർഷവും അടുത്ത വർഷത്തിന്റെ തുടക്കത്തിലുള്ള മത്സരങ്ങളും നഷ്ടമായേക്കും. താരത്തിന്റെ പരിക്ക് ബാഴ്സയെ സംബന്ധിച്ചെടുത്തോളം വലിയ തോതിലുള്ള തിരിച്ചടിയാണ് ബാഴ്സക്ക് ഏൽപ്പിച്ചിരിക്കുന്നത്.
LATEST NEWS | Ansu Fati has successfully undergone surgery for the internal mensicus injury in his left knee; the operation was performed by Dr. Ramon Cugat under the supervision of the Club's medical services.
— FC Barcelona (@FCBarcelona) November 9, 2020
ALL THE DETAILS: https://t.co/cLAW4W9USg pic.twitter.com/4SGu1aH0C3
ഈ സീസണിൽ പത്ത് മത്സരങ്ങൾ ഫാറ്റി ബാഴ്സക്കായി കളിച്ചു. ഏഴ് ലീഗ് മത്സരങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുമാണ് താരം കളിച്ചത്. ആകെ 596 മിനുട്ട് കളിച്ച താരം അഞ്ച് ഗോളും രണ്ട് അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. പതിനെട്ടുകാരനായ താരം ഫാറ്റി ബാഴ്സക്ക് വേണ്ടി ആകെ 43 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി പതിമൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. പതിനൊന്ന് ഗോളുകൾ ലീഗിലും രണ്ട് ഗോളുകൾ ചാമ്പ്യൻസ് ലീഗിലുമാണ് താരം നേടിയിട്ടുള്ളത്. താരത്തിന്റെ സ്പെയിൻ ടീമിനും തിരിച്ചടിയാണ്. സ്പെയിൻ ജേഴ്സിയിൽ ഒരു ഗോൾ കണ്ടെത്തിയ താരം 95 വർഷത്തെ റെക്കോർഡ് തകർത്തിരുന്നു.
Barcelona confirm Ansu Fati is out for FOUR MONTHS after having operation on knee injury https://t.co/028WjXKVly
— MailOnline Sport (@MailSport) November 9, 2020