മാൾഡീനിക്കും മകനും കൊറോണ സ്ഥിരീകരിച്ചു
ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസതാരം പൌലോ മാൾഡീനിക്കും മകൻ ഡാനിയൽ മാൾഡീനിക്കും കൊറോണ സ്ഥിരീകരിച്ചു. എസി മിലാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവിൽ എസി മിലാന്റെ ടെക്നിക്കൽ ഡയറക്ടറാണ് പൌലോ മാൾഡീനി. മകനായ ഡാനിയൽ എസി മിലാന്റെ മുന്നേറ്റനിര താരവുമാണ്. രോഗലക്ഷണങ്ങൾ കാണിച്ച ഇരുവരുടെയും പരിശോധനഫലം പോസിറ്റീവ് ആവുകയായിരുന്നു.
Nota ufficiale https://t.co/WvHxWMgfQI
— AC Milan (@acmilan) March 21, 2020
Official statement https://t.co/0lywxXpobO pic.twitter.com/MkrVlFTyIg
ഇരുവരുടെയും ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലെന്നും നന്നായിരിക്കുന്നുവെന്നും എസി മിലാൻ അറിയിച്ചു. രോഗബാധിതനായ ഒരാളോട് സമ്പർക്കം പുലർത്തിയതാണ് ഇരുവർക്കും കൊറോണ പിടിപെടാൻ ഇടവരുത്തിയത്. രണ്ട് പേരും വീട്ടിൽ സ്വയം ഐസോലേഷനിൽ ആണ്. രോഗത്തിൽ നിന്നും പൂർണമുക്തി നേടുന്നത് വരെ ഇരുവരും വീട്ടിൽ തന്നെ തുടരുമെന്നും ക്ലബ് അറിയിച്ചു. നിലവിൽ ഇറ്റലിയിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാവുകയാണ്. നൂറിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങൾ ഒക്കെ ഇറ്റലിയിൽ ഉണ്ടായിട്ടുണ്ട്. ഫുട്ബോൾ ലോകത്തും ഒട്ടേറെ പേർ ഐസോലേഷനുകളിൽ ആണ്.