കണ്ണഞ്ചിപ്പിക്കുന്ന ഗോളുമായി സ്ലാട്ടൻ, അപരാജിത കുതിപ്പ് തുടർന്ന് എസി മിലാൻ !
സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ തോളിലേറി എസി മിലാൻ പ്രതാപകാലത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. ഈ സീസണിൽ ഒരു തോൽവി പോലുമറിയാതെയാണ് എസി മിലാൻ കുതിക്കുന്നത്. സിരി എയിൽ ഇന്ന് നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ഉഡിനസിനെയാണ് എസി മിലാൻ പരാജയപ്പെടുത്തിയത്. കണ്ണഞ്ചിപ്പിക്കുന്ന അക്രോബാറ്റിക്ക് ഗോൾ നേടിയ സ്ലാട്ടന്റെ ചിറകിലേറിയാണ് എസി മിലാൻ വിജയമധുരം നുണഞ്ഞത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിലാൻ ഉഡിനസിനെ തകർത്തത്.83-ആം മിനുട്ടിലാണ് സ്ലാട്ടൻ മിലാന്റെ വിജയഗോൾ നേടിയത്. ഈ സിരി എയിൽ നാലു മത്സരങ്ങൾ കളിച്ച സ്ലാട്ടൻ ഏഴ് ഗോളുകളാണ് ഇതുവരെ അടിച്ചു കൂട്ടിയത്.
What a goal from Zlatan Ibrahimovic 🔥https://t.co/2G5tR0gNmB
— Lyndio Sport (@LyndioSport) November 1, 2020
മത്സരത്തിന്റെ പതിനെട്ടാം മിനുട്ടിലാണ് എസി മിലാൻ ഉഡിനസിനെതിരെ ലീഡ് നേടുന്നത്. ഇബ്രാഹിമോവിച്ചിന്റെ പാസിൽ നിന്ന് ഫ്രാങ്ക് കെസ്സിയാണ് മിലാന് വേണ്ടി സ്കോർ ബോർഡ് തുറന്നത്. എന്നാൽ നാല്പത്തിയെട്ടാം മിനുട്ടിൽ അർജന്റൈൻ താരം റോഡ്രിഗോ ഡി പോൾ പെനാൽറ്റിയിലൂടെ ഉഡിനസിന് സമനില നേടികൊടുത്തു. മത്സരം സമനിലയിൽ കലാശിക്കുമോ എന്നിരിക്കെയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അക്രോബാറ്റിക്ക് ഗോൾ പിറക്കുന്നത്. ഈ ഗോളിന്റെ ബലത്തിൽ മിലാൻ വിജയിച്ചു കയറുകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം മിലാൻ നിലനിർത്തി. ആറു മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച മിലാൻ പതിനാറ് പോയിന്റോടെ ബഹുദൂരം മുന്നിലാണ്. പന്ത്രണ്ട് പോയിന്റുള്ള അറ്റലാന്റയാണ് രണ്ടാം സ്ഥാനത്ത്.
The lion roars to seal another win ❤️🖤@Ibra_official mette la firma sui 3 punti. Gara tosta, grandi ragazzi 🔥#UdineseMilan #SempreMilan pic.twitter.com/ROz0PtC2wB
— AC Milan (@acmilan) November 1, 2020