നിങ്ങൾ സ്ലാട്ടനല്ല, അത്കൊണ്ട് വൈറസിനെ വെല്ലുവിളിക്കാൻ നിൽക്കരുത്, ഇബ്രാഹിമോവിച്ചിന് പറയാനുള്ളതിങ്ങനെ !
സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് സിരി എയിൽ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇന്നലെ യൂറോപ്പ ലീഗിൽ താരം പെനാൽറ്റി പാഴാക്കിയെങ്കിലും അതൊന്നും താരത്തെ ബാധിക്കുന്ന വിഷയമേ അല്ല. ഈ സീസണിൽ സിരി എയിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് സ്ലാട്ടന് കളിക്കാൻ സാധിച്ചിട്ടുള്ളത്. ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് സ്ലാട്ടൻ നേടിയത് ആറു ഗോളുകളാണ്. എന്നാൽ കുറച്ചു മത്സരങ്ങൾ താരത്തിന് കോവിഡ് ബാധിച്ചത് മൂലം നഷ്ടമായിരുന്നു. അതിന് മുമ്പ് താരം കോവിഡിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് ബാധിച്ച താരം പിന്നീട് അതിൽ മുക്തനാവുകയും കളത്തിലേക്ക് മടങ്ങി വന്നു കൊണ്ട് മാരകഫോം തുടരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോവിഡ് ബോധവൽക്കരണസന്ദേശവുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സ്ലാട്ടൻ. പക്ഷെ അത് തന്റെ സ്വതസിദ്ധമായ ശൈലിയിലാണെന്ന് മാത്രം.നിങ്ങൾ സ്ലാട്ടൻ അല്ലാത്തതിനാൽ കോവിഡിനെ വെല്ലുവിളിക്കാൻ നിൽക്കരുതെന്നും നിയമങ്ങളും സോഷ്യൽ ഡിസ്റ്റൻസിങ്ങും പാലിക്കണമെന്നും മാസ്ക്ക് ഉപയോഗിക്കണമെന്നുമാണ് സ്ലാട്ടന്റെ ഉപദേശം.
🗣 Zlatan Ibrahimovic on coronavirus:
— Goal (@goal) October 29, 2020
"The virus challenged me and I defeated it.
"But you are not Zlatan. Do not challenge the virus.
"Use your head, respect the rules. Social distancing and masks, always. We will win." pic.twitter.com/Vc8D5rgCwR
” വൈറസ് എന്നെ വെല്ലുവിളിച്ചിരുന്നു, ഞാൻ അതിനെ പരാജയപ്പെടുത്തുകയും ചെയ്തു. പക്ഷെ നിങ്ങൾ സ്ലാട്ടനല്ല. അത്കൊണ്ട് വൈറസിനെ വെല്ലുവിളിക്കാൻ നിൽക്കരുത്. നിങ്ങളുടെ തല ഉപയോഗിച്ചു കൊണ്ട് പ്രവർത്തിക്കുക. നിയമങ്ങളെ ബഹുമാനിക്കുക, സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക, മാസ്ക്ക് ധരിക്കുക, നമ്മൾ വിജയിക്കുക തന്നെ ചെയ്യും ” കോവിഡ് ബോധവൽക്കരണമെന്നോണം സ്ലാട്ടൻ പറഞ്ഞു. ഈ സീസണിൽ മികച്ച ഫോമിലാണ് എസി മിലാൻ കളിക്കുന്നത്. ഈ സീസണിൽ ഒരൊറ്റ തോൽവി പോലും മിലാൻ അറിഞ്ഞിട്ടില്ല. മാത്രമല്ല, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുമാണ്.
😆 ¡ZLATAN SIENDO ZLATAN!
— Goal en español (@Goal_en_espanol) October 29, 2020
🗣 "El coronavirus me ha retado y le he ganado… pero tú no eres Zlatan. Ponte la mascarilla y mantén siempre la distancia"
💪 Un excelente mensaje de concientización para evitar el contagio… pic.twitter.com/ke95hhgyEz