വീണ്ടും പോസിറ്റീവ്, ബാഴ്‌സക്കെതിരെയുള്ള മത്സരം ക്രിസ്റ്റ്യാനോക്ക് നഷ്ടമാവുമെന്നുറപ്പായി !
ഒടുവിൽ ആരാധകരുടെ കാത്തിരിപ്പ് വിഫലമായി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനഫലം വീണ്ടും പോസിറ്റീവ് ആവുകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ബാഴ്സക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാവുമെന്നുറപ്പായി. താരത്തിന് വീണ്ടും പോസിറ്റീവ് ആയ കാര്യം യുവന്റസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്കൈ സ്പോർട്സ് ഇറ്റാലിയ ഉൾപ്പെടുന്ന പ്രമുഖമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഒരാഴ്ച്ച മുമ്പ് താരത്തിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് യുവേഫക്ക് ഉറപ്പ് നൽകുകയും മത്സരത്തിന്റെ ഇരുപത്തിനാലു മണിക്കൂർ മുമ്പെങ്കിലും താരത്തിന്റെ പരിശോധനഫലം നെഗറ്റീവ് ആവുകയും ചെയ്താൽ മാത്രമായിരുന്നു താരത്തെ കളിപ്പിക്കാൻ സാധിക്കുക എന്നാണ് യുവേഫയുടെ നിയമം. ഒരാഴ്ച്ച മുമ്പ് തന്നെ റൊണാൾഡോക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് യുവന്റസ് യുവേഫക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്നലത്തെ ടെസ്റ്റും പോസിറ്റീവ് ആയതോടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.
Cristiano Ronaldo will miss a hotly-anticipated reunion with Lionel Messi after another positive Covid-19 test ruled him out of Juventus vs Barcelona.
— Sky Sports News (@SkySportsNews) October 27, 2020
ഇതോടെ ലയണൽ മെസ്സി – ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം കാണാനിരുന്ന ആരാധകർ തീർത്തും നിരാശരാവുകയാണ് ചെയ്തത്. ഈ മാസം പതിമൂന്നാം തിയ്യതിയായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് പോർച്ചുഗല്ലിനോടൊപ്പമായിരുന്നു താരം. പിന്നീട് സ്വകാര്യജെറ്റിൽ തിരിച്ചെത്തിയ റൊണാൾഡോ ഇറ്റലിയിൽ ഐസൊലേഷനിൽ ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും അതും പോസിറ്റീവ് ആയിരുന്നു. ഇതോടെ ഇന്നലത്തെ ടെസ്റ്റ് ആയിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ആരാധകരുടെ പ്രാർത്ഥന ഫലം കാണാനാവാതെ പോയിരിക്കുകയാണ്. മുപ്പത്തിയഞ്ചുകാരനായ താരം ഒക്ടോബർ പതിനൊന്ന് മുതൽ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. രണ്ടാം പാദ പോരാട്ടത്തിൽ മെസ്സിയും റൊണാൾഡോയും മുഖാമുഖം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Cristiano Ronaldo has again tested positive for COVID-19, claim Sky Sport Italia, and therefore misses Juventus v Barcelona on Wednesday https://t.co/XNlT5QXaFb #Juventus #CR7 #Portugal #UCL #JuveBarca pic.twitter.com/oDI41ypR59
— footballitalia (@footballitalia) October 27, 2020