ഗ്രീസ്മാൻ കളിച്ചേക്കും,എൽ ക്ലാസിക്കോക്കുള്ള ബാഴ്സയുടെ സാധ്യത ഇലവൻ ഇങ്ങനെ !
താൻ പരിശീലകനായിട്ടുള്ള ആദ്യത്തെ എൽ ക്ലാസിക്കോക്കുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ച് ഗോളടിച്ചു കൊണ്ട് വിജയിച്ചതിന്റെ ആശ്വാസത്തിലാണ് കൂമാൻ എൽ ക്ലാസിക്കോക്ക് ഒരുങ്ങുന്നത്. ശക്തമായ നിരയെ തന്നെ കൂമാൻ അണിനിരത്തിയേക്കും എന്നാണ് അറിയാൻ കഴിയുന്നത്. എൽ ക്ലാസിക്കോ ആയതിനാൽ കൂമാൻ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കില്ല എന്നാണ് ഒടുവിലെ വിവരം. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പുറത്തിരുന്ന സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. കൂടാതെ പരിക്ക് ഭേദമായ ജോർദി ആൽബയും ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും. പെഡ്രി, ട്രിൻക്കാവോ, ഡെംബലെ എന്നിവരൊക്കെ പകരക്കാരുടെ വേഷത്തിൽ ഇറങ്ങാനാണ് സാധ്യത.
Will @AntoGriezmann start for @FCBarcelona? 👀
— MARCA in English (@MARCAinENGLISH) October 23, 2020
How will Koeman line his side up in his first #ElClasico? 🤔
We've got their probable XI ahead of the big game
👇https://t.co/l5x8LaAfQW pic.twitter.com/HTFCodlPsH
പരിക്കേറ്റ ടെർസ്റ്റീഗന്റെ അഭാവത്തിൽ നെറ്റോ തന്നെയായിരിക്കും ഇന്നും വല കാക്കുക. പ്രതിരോധനിരയിൽ സെർജിനോ ഡെസ്റ്റ് -ക്ലമന്റ് ലെങ്ലെറ്റ്-ജെറാർഡ് പിക്വേ – ജോർദി ആൽബ എന്നീ സഖ്യം തന്നെ അണിനിരക്കും.ഇനി കൂമാൻ ഡെസ്റ്റിനെ കളിപ്പിക്കുന്നില്ല എങ്കിൽ സെർജി റോബെർട്ടോ ഇടം പിടിച്ചേക്കും. മധ്യനിരയിൽ രണ്ട് പേരാണ് അണിനിരക്കുക. സെർജിയോ ബുസ്ക്കെറ്റ്സ്, ഫ്രങ്കി ഡിജോങ് എന്നിവരാണ് ഉണ്ടാവുക. പ്യാനിക്ക്, പുജ്, അലേന എന്നിവരെല്ലാം ബെഞ്ചിലിരിക്കും. മുന്നേറ്റനിരയിൽ ഏറ്റവും മുന്നിൽ, ഫാൾസ് നയൺ റോളിൽ മെസ്സിയായിരിക്കും കളിക്കുക എന്നാണ് അറിയാൻ കഴിയുക. തുടർന്ന് മെസ്സിക്ക് നേരെ പിറകിലായി ഫിലിപ്പെ കൂട്ടീഞ്ഞോ അണിനിരക്കും. കൂട്ടീഞ്ഞോയുടെ വലതുഭാഗത്ത് അന്റോയിൻ ഗ്രീസ്മാനും ഇടതു ഭാഗത്ത് അൻസു ഫാറ്റിയും അണിനിരക്കും. ഇങ്ങനെ 4-2-3-1 എന്ന ശൈലിയിൽ തന്നെയാണ് കൂമാൻ തന്റെ ബാഴ്സ റയലിനെതിരെ പറഞ്ഞയക്കുക.
സാധ്യത ഇലവൻ :Neto; Sergino Dest, Gerard Pique, Clement Lenglet, Jordi Alba; Sergio Busquets, Frenkie de Jong; Antoine Griezmann, Philippe Coutinho, Ansu Fati and Lionel Mes
We're set to see a new #ElClasico this season 👀
— MARCA in English (@MARCAinENGLISH) October 23, 2020
The battle at the Camp Nou will be shaped by youngsters
🔥https://t.co/g8Iw5q1zRz pic.twitter.com/bay8TVbUsR