വീഴ്ച്ച ചെൽസിയുടേത്,സിയച്ചിനെ സ്വന്തമാക്കാൻ കഴിയാതെ പിഎസ്ജി!

ഡെഡ് ലൈൻ ഡേയിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു ട്രാൻസ്ഫറായിരുന്നു ചെൽസി സൂപ്പർ താരമായ ഹക്കീം സിയച്ച് പിഎസ്ജിയിൽ എത്തുമെന്നുള്ളത്. അതിനുവേണ്ടി താരം കഴിഞ്ഞദിവസം പാരീസിൽ എത്തുകയും മറ്റുള്ള എല്ലാ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.പിഎസ്ജിയുമായി സിയച്ചും അദ്ദേഹത്തിന്റെ ക്ലബ്ബായ ചെൽസിയും ധാരണയിൽ എത്തുകയും ചെയ്തിരുന്നു.

പക്ഷേ ഇന്നലെ കരാർ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നുള്ള ദുഃഖകരമായ വാർത്തയാണ് പിഎസ്ജി ആരാധകരെ തേടി എത്തിയത്.അതായത് പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ വൈകിയതാണ് ഈ ട്രാൻസ്ഫർ നടക്കാതിരിക്കാൻ കാരണം.അപ്പോഴേക്കും ട്രാൻസ്ഫർ വിൻഡോയുടെ സമയം അവസാനിക്കുകയായിരുന്നു.ഫാബ്രിസിയോ റൊമാനോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ പിഎസ്ജിയുടെ സോഴ്സുകൾ ആരോപിക്കുന്നത് ഇത് ചെൽസിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് എന്നുള്ളതാണ്. അതായത് തുടക്കത്തിൽ തെറ്റായ ഡോക്കുമെന്റുകളാണ് തുടർച്ചയായി ചെൽസി അയച്ചിരുന്നത്. പിന്നീട് ശരിയായ ഡോക്യുമെന്റുകൾ ചെൽസി അയച്ചപ്പോഴേക്കും സമയം വൈകുകയായിരുന്നു. ഇതോടുകൂടി താരത്തെ സൈൻ ചെയ്യാൻ പിഎസ്ജിക്ക് സാധിക്കാതെ പോവുകയായിരുന്നു.

ലോൺ അടിസ്ഥാനത്തിലായിരുന്നു സിയച്ച് പിഎസ്ജിയിൽ എത്താൻ പദ്ധതിയിട്ടിരുന്നത്. പക്ഷേ ഇത് നടക്കാതെ വന്നതോടുകൂടി അദ്ദേഹം പാരീസിൽ നിന്ന് തിരികെ ലണ്ടനിലേക്ക് തന്നെ പറന്നേക്കും. ഈ വിഷയത്തിൽ അപ്പീൽ പോവാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഫലം കാണാൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനർത്ഥം ഇനി സിയച്ചിന്റെ ട്രാൻസ്ഫർ ഈ ജനുവരി വിൻഡോയിൽ ഉണ്ടാവില്ല എന്നുള്ളത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!