യുവെൻ്റസ് – ലിയോൺ മത്സരം മാറ്റിവെച്ചു

യുവേഫ ചാമ്പ്യൻസ് ലീഗിൽ അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന യുവെൻസും ഒളിംപിക് ലിയോണും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരം മാറ്റിവെച്ചു. യുവെൻ്റസ് താരം ഡാനിയേല റുഗാണിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനാൽ യുവെൻ്റസ് താരങ്ങൾ ക്വോറൻ്റൈൻ ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുവേഫ ഇത്തരം ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡ് താരങ്ങൾ ഐസോലേറ്റ് ചെയ്യപ്പെട്ടതിനാൽ മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ് മത്സരവും മാറ്റി വെച്ചിട്ടുണ്ട്. ഈ മത്സരങ്ങൾ ഇനി എന്നു നടക്കുമെന്ന് തീരുമാനമായിട്ടില്ല.

യുവേഫയുടെ ഔദ്യോഗിക സ്റ്റേറ്റ്മെൻ്റ് ഇങ്ങനെ:
യുവെൻ്റസിൻ്റെയും റയൽ മാഡ്രിഡിൻ്റെയും താരങ്ങൾ ക്വോറൻ്റൈൻ ചെയ്യപ്പെട്ടതിനാൽ യുവേഫ ചാമ്പ്യൻസ് ലീഗിലെ താഴെ പറയുന്ന മത്സരങ്ങൾ ഷെഡ്യൂൾ അനുസരിച്ച് നടക്കില്ല:


മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ്‌
യുവെൻ്റസ് vs ഒളിംപിക് ലിയോൺ

**രണ്ട് മത്സരങ്ങളും മാർച്ച് 17ന് നടക്കേണ്ടിയിരുന്നതാണ്

  • ഈ മത്സരങ്ങൾ ഇനി എന്നു നടക്കുമെന്ന് പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *