മെസ്സിയുള്ളത് കൊണ്ട് മാത്രം പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടാനാവില്ല : എവ്ര

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗിൽ മോശമല്ലാത്ത രൂപത്തിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.5 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കരുത്തരായ റയലാണ് മെസ്സിയുടെയും പിഎസ്ജിയുടെയും എതിരാളികൾ.

ഏതായാലും ലയണൽ മെസ്സി ഉള്ളത് കൊണ്ട് മാത്രം പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവില്ല എന്നറിയിച്ചിരിക്കുയാണിപ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പാട്രിക് എവ്ര. ചാമ്പ്യൻസ് ലീഗ് നേടണമെങ്കിൽ ടീം ഒന്നടങ്കം മികച്ച രൂപത്തിൽ കളിക്കണമെന്നും എവ്ര കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ലെ പാരീസിയനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എവ്രയുടെ വാക്കുകൾ ഇങ്ങനെയാണ്.

” അവർ മെസ്സിയെ സ്വന്തമാക്കി. പക്ഷേ അത്കൊണ്ട് മാത്രം അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവില്ല.അത് ടീം ഒന്നടങ്കം മികച്ച രൂപത്തിൽ കളിച്ചാൽ മാത്രമേ നേടാനാവൂ.ടീമിലെ എല്ലാവരും മാനസികമായി അതിന് തയ്യാറെടുക്കണം. അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.ഞാൻ അഞ്ച് ഫൈനലുകൾ കളിച്ചിട്ടുണ്ട്. അതിൽ നാലിലും പരാജയപ്പെടുകയാണ് ചെയ്തത് ” എവ്ര പറഞ്ഞു.

മെസ്സിയുൾപ്പടെയുള്ള സൂപ്പർ താരങ്ങളെ സ്വന്തമാക്കിയതിലൂടെ പിഎസ്ജി ലക്ഷ്യം വെക്കുന്നത് ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതാണ്. എന്നാൽ ഈ സീസണിൽ ഇതുവരെ ഒരു മികച്ച വിജയകുതിപ്പ് നടത്താൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!