ബാഴ്സ-നാപോളി മത്സരം മാറ്റണം, യുവേഫക്കെതിരെ ഭീഷണിയുടെ സ്വരമുയർത്തി നാപോളി പ്രസിഡന്റ്‌ !

എഫ്സി ബാഴ്സലോണ vs നാപോളി മത്സരത്തിന്റെ വേദി മാറ്റാനാവിശ്യപ്പെട്ട് നാപോളി പ്രസിഡന്റ്‌ ഓറലിയോ ഡി ലൊറെന്റിസ്. കഴിഞ്ഞ ദിവസം ലാ ഗസെറ്റ ഡെല്ലോ സ്പോട്ടിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബാഴ്സ-നാപോളി മത്സരത്തിന്റെ വേദി മാറ്റാൻ യുവേഫയോട് ആവിശ്യപ്പെട്ട ഇദ്ദേഹം തങ്ങളുടെ കളിക്കാർക്ക് എന്തെങ്കിലും പറ്റിയാൽ തനി സ്വഭാവമറിയുമെന്നാണ് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത്. സ്പെയിനിൽ, പ്രത്യേകിച്ച് കാറ്റലോണിയയിലും ബാഴ്സലോണയിലും വീണ്ടും കോവിഡ് വ്യാപകമായി തിരിച്ചു വന്നിരുന്നു. ഈ അവസരത്തിൽ ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ കളിക്കാൻ ബുദ്ദിമുട്ടാണ് എന്നാണ് നാപോളിയുടെ പക്ഷം. താരങ്ങൾക്ക് രോഗം പിടിപെട്ടാൽ സ്വഭാവം മാറുമെന്നാണ് പ്രസിഡന്റ്‌ അഭിമുഖത്തിൽ പറഞ്ഞത്. യുവേഫ വേദി മാറ്റുമെന്ന അഭ്യൂഹങ്ങൾ ഒക്കെ പരന്നിരുന്നുവെങ്കിലും പിന്നീട് അതില്ലാതെയാവുകയായിരുന്നു.

ഓഗസ്റ്റ് എട്ടിനാണ് മത്സരം നടക്കുന്നത്. മത്സരം മാറ്റുകയാണെങ്കിൽ പോർചുഗലിലെ പോർട്ടോയിലേക്കോ ഗിമിറസ് സ്റ്റേഡിയത്തിലേക്കോ ആയിരിക്കും മാറ്റുക. പക്ഷെ യുവേഫ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഈ അവസരത്തിലാണ് വേദി മാറ്റാൻ ശക്തമായ ആവിശ്യം നാപോളി ഉന്നയിച്ചത്. ” എല്ലവരുടെയും നല്ലതിന് വേണ്ടി ഞാൻ ആഗ്രഹിക്കുകയാണ്. ബാഴ്സലോണയിൽ വെച്ച് ഒന്നും സംഭവിക്കല്ലേ എന്ന്. മറിച്ച് എന്തെങ്കിലും ആയാൽ യുവേഫ എന്റെ സ്വഭാവമറിയും. ഞങ്ങൾ യുവേഫയോട് ഇക്കാര്യത്തെ കുറിച്ച് ഒരുപാട് തവണ സംസാരിച്ചതാണ്. പക്ഷെ അവരൊന്നും അറിയാത്ത പോലെ കേൾക്കാത്ത പോലെ നിൽക്കുകയാണ് ” നാപോളി പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *