പിഎസ്ജിയുടെ സ്വപ്നങ്ങളെ തകർത്തത് തിയാഗോയും കിമ്മിച്ചും, പ്ലയെർ റേറ്റിംഗ് അറിയാം !

കന്നി ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം കോമാന്റെ ഗോളിൽ വീണുടഞ്ഞു പോവാനായിരുന്നു ഇന്നലെ പിഎസ്ജിയുടെ വിധി. ബയേണിനൊപ്പം നിൽക്കുന്ന പ്രകടനം നടത്തിയിട്ടും ഗോളുകൾ നേടാനാവാതെ പോയത് പിഎസ്ജിക്ക് തിരിച്ചടിയായി. കിട്ടിയ അവസരങ്ങൾ മുതലെടുക്കാനാവാതെ പോയതും ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ ധീരമായ ഇടപെടലുകളും പിഎസ്ജിയെ ജയത്തിൽ നിന്നും തടഞ്ഞു. പക്ഷെ ബയേണിന്റെ ജയത്തിൽ മുഖ്യപങ്ക് വഹിച്ച താരം തിയാഗോ അൽകാന്ററയാണ്. മധ്യനിരയിൽ താരത്തിന്റെ പ്രകടനം പിഎസ്ജിക്ക് വലിയൊരു ഊർജ്ജമാണ് നൽകിയത്. ഹൂസ്‌കോർഡ് ഡോട്ട് കോം റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയതും താരം തന്നെ. 7.5 താരത്തിന്റെ റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.

ബയേൺ : 6.71
ലെവന്റോസ്ക്കി : 7.0
കോമാൻ : 7.2
മുള്ളർ : 6.9
ഗ്നാബ്രി : 6.4
തിയാഗോ : 7.5
ഗോറെട്സ്ക്ക: 6.9
അലാബ : 6.3
ബോട്ടെങ് : 6.5
കിമ്മിച്ച് : 7.5
ന്യൂയർ : 7.3
സൂൾ : 6.4-സബ്
ടോളിസോ : 6.0 -സബ്
പെരിസിച് : 6.2-സബ്
കൂട്ടീഞ്ഞോ : 6.3-സബ്

പിഎസ്ജി : 6.41
എംബപ്പേ : 6.5
നെയ്മർ : 6.4
മരിയ : 6.2
പരേഡസ് : 6.3
മാർക്കിഞ്ഞോസ് : 6.9
ഹെരേര : 7.3
ബെർനാട്ട് : 7.0
കിപ്പമ്പേ : 6.3
സിൽവ : 6.6
കെഹ്റർ : 6.4
നവാസ് : 6.0
വെറാറ്റി : 6.3-സബ്
ഡ്രാക്സ്ലർ : 6.0 -സബ്
കുർസാവ : 6.2-സബ്
മോട്ടിങ് : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *