ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിലെ ഏറ്റവും മികച്ച ഗോളായി മാറി നെയ്‌മറുടെ ഗോൾ !

കഴിഞ്ഞ ആഴ്ച്ചയിലെ മത്സരങ്ങളോട് കൂടി ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിലെ പോരാട്ടങ്ങൾക്ക്‌ വിരാമമായിരുന്നു. തുടർന്ന് പ്രീ ക്വാർട്ടറുകൾ നിശ്ചയിക്കുകയും ചെയ്തു. ഈ ഗ്രൂപ്പ്‌ ഘട്ടത്തിൽ നിരവധി ഗോളുകൾ പിറന്നിട്ടുണ്ട്. ഈ ഗോളുകളിൽ നിന്ന് ഏറ്റവും മികച്ച ഗോളിനെ യുവേഫ തന്നെ തിരഞ്ഞെടുത്തിരിക്കുകയാണിപ്പോൾ. പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ ജൂനിയർ ഇസ്താംബൂളിനെതിരായ അവസാനമത്സരത്തിൽ നേടിയ ഗോളാണ് ഏറ്റവും മികച്ച ഗോളായി യുവേഫ തിരഞ്ഞെടുത്തത്. കഴിഞ്ഞ ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോളും ഇതായിരുന്നു. ഇതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ തന്നെ ഏറ്റവും മികച്ച ഗോളായി ഇത് തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടിൽ മാർക്കോ വെറാറ്റിയുടെ പാസ് സ്വീകരിച്ച നെയ്മർ ഒരു താരത്തെ കബളിപ്പിച്ച് മനോഹരമായ ഒരു ഷോട്ടിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു.

ഈ മത്സരത്തിൽ നെയ്മർ ഹാട്രിക് നേടുകയും പ്ലയെർ ഓഫ് ദി വീക്ക്‌ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സെവിയ്യക്കെതിരെ മഗോമെഡ് സുലൈമനോവ് നേടിയ ഫ്രീകിക്ക് ഗോളാണ് ഗ്രൂപ്പ്‌ ഘട്ടത്തിലെ ഏറ്റവും മികച്ച ആറാമത്തെ ഗോൾ. ലോക്കോമോട്ടീവ് മോസ്‌കോക്കെതിരെ ബയേൺ മ്യൂണിക്ക് താരം ജോഷുവ കിമ്മിച്ച് നേടിയ ലോങ്ങ്‌ റേഞ്ച് ഗോളാണ് ഗ്രൂപ്പ്‌ ഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഗോൾ. ഇസ്താംബൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളാണ് നാലാമത്തെ മികച്ച ഗോൾ. ഫെറെൻക്വേറൊസിനെതിരെ ബാഴ്‌സ താരം അന്റോയിൻ ഗ്രീസ്‌മാൻ നേടിയ ഗോളാണ് മൂന്നാമത്തെ മികച്ച ഗോൾ. ഷാക്തറിനെതിരെ റയൽ മാഡ്രിഡ്‌ താരം ലുക്കാ മോഡ്രിച് നേടിയ തകർപ്പൻ ലോങ്ങ്‌ റേഞ്ച് ഗോളാണ് ഗ്രൂപ്പ്‌ ഘട്ടത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾ.

Leave a Reply

Your email address will not be published. Required fields are marked *