ഉജ്ജ്വലപ്രകടനവുമായി ഗ്രീസ്‌മാനും ഡെംബലെയും, ബാഴ്‌സയുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. മത്സരത്തിൽ അന്റോയിൻ ഗ്രീസ്‌മാൻ, മാർട്ടിൻ ബ്രൈത്വെയിറ്റ്, ഉസ്മാൻ ഡെംബലെ എന്നിവരാണ് ബാഴ്സക്ക് വേണ്ടി വലചലിപ്പിച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗ്രീസ്‌മാനും ബ്രൈത്വെയിറ്റും ഗോൾ കണ്ടെത്തുന്നത്. കൂടാതെ ഒരു ഗോളും ഒരു അസിസ്റ്റുമായി ഡെംബലെയും ഇന്നലെ തകർപ്പൻ ഫോമിലായിരുന്നു. ആരാധകർ പ്രതീക്ഷിച്ചിരുന്ന ഒരു ഗ്രീസ്‌മാനെയാണ് അവർക്കിപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ അഭാവത്തിലും ബാഴ്‌സ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇന്നലത്തെ മത്സരത്തിലെ താരം എന്നുള്ളത് ഉസ്മാൻ ഡെംബലെയാണ്. ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയതും താരമാണ്. ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം 9.0-യാണ് ഡെംബലെയുടെ റേറ്റിംഗ്. 7.9- ആണ് അന്റോയിൻ ഗ്രീസ്‌മാന്റെ പ്രകടനത്തിന് ലഭിച്ച റേറ്റിംഗ്. മുഴുവൻ ബാഴ്‌സ താരങ്ങളുടെയും റേറ്റിംഗ് താഴെ നൽകുന്നു.
⏩🔥 @AntoGriezmann
— FC Barcelona (@FCBarcelona) December 3, 2020
⏩🔥 @MartinBraith
⏩🔥 @Dembouz https://t.co/EfUZywEjda
എഫ്സി ബാഴ്സലോണ : 7.17
ബ്രൈത്വെയിറ്റ് : 7.8
ഡെംബലെ : 9.0
ഗ്രീസ്‌മാൻ : 7.9
ട്രിൻക്കാവോ : 6.9
പ്യാനിക്ക് : 6.8
ബുസ്ക്കെറ്റ്സ് : 7.4
ഡെസ്റ്റ് : 7.2
മിങ്കേസ : 7.3
ലെങ്ലെറ്റ് : 7.1
ആൽബ : 7.7
നെറ്റോ : 7.0
കോൺറാഡ് : 6.1-സബ്
ഫിർപ്പോ : 6.6-സബ്
അലേന :6.5-സബ്
പുജ് : 6.6-സബ്
ഡിജോങ് :6.9-സബ്
🔂 Celebration 🎶 pic.twitter.com/lnXiSbGKEg
— FC Barcelona (@FCBarcelona) December 2, 2020