മെസ്സി ഫെരാരി കാർ പോലെ : ലെവന്റോസ്ക്കി പറയുന്നു!
കഴിഞ്ഞ തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരവുമായി ബന്ധപ്പെട്ട് സൂപ്പർ താരം ലയണൽ മെസ്സിയും റോബർട്ട് ലെവന്റോസ്ക്കിയും ചില പരസ്യ പ്രസ്താവനകൾ നടത്തിയിരുന്നു. അതായത് 2020-ലെ ബാലൺ ഡി’ഓർ പുരസ്കാരം ലെവന്റോസ്ക്കി അർഹിച്ചിരുന്നു എന്നാണ് മെസ്സി പറഞ്ഞിരുന്നത്. എന്നാൽ മറ്റൊരു രീതിയിലാണ് ഇതിനോട് ലെവന്റോസ്ക്കി പ്രതികരിച്ചത്.
അതായത് മെസ്സിയുടെ വാക്കുകൾ വെറുംവാക്കുകൾ അല്ലെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു ലെവന്റോസ്ക്കി പറഞ്ഞത്. ഈയിടെ TYC സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മെസ്സി ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. അതായത് ലെവക്ക് ഇഷ്ടമുള്ളത് അദ്ദേഹത്തിന് പറയാമെന്നും തനിക്ക് അതിൽ താൽപര്യമില്ല എന്നുമായിരുന്നു മെസ്സി പറഞ്ഞിരുന്നത്.
El curioso elogio de Lewandowski a Messi tras los cortocircuitos
— TyC Sports (@TyCSports) June 6, 2022
🗣💥 Tras el fuego cruzado entre ambos, el goleador de Polonia calmó las aguas y lanzó una peculiar comparación entre Leo y una "Ferrari histórica". 👇https://t.co/WFzQkU5Wbi
ഏതായാലും മെസ്സിയെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ ലെവന്റോസ്ക്കി തന്നെ രംഗത്ത് വന്നിട്ടുണ്ട്. അതായത് മെസ്സി ഒരു ഹിസ്റ്റോറിക്ക് ഫെരാരി കാർ പോലെയാണ് എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി ഒരു ഹിസ്റ്റോറിക്ക് ഫെരാരി കാർ പോലെയാണ്. എന്തെന്നാൽ അദ്ദേഹത്തിന്റെ അടുത്ത് നിങ്ങൾ നിൽക്കുമ്പോൾ നിങ്ങൾക്കൊരു Wow ഫീലാണ് ലഭിക്കുക ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
ഏതായാലും മെസ്സിയുടെ മുൻ ക്ലബ്ബായ fc ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലെവന്റോസ്ക്കിയുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ ബയേൺ ഇതുവരെ സമ്മതം മൂളിയിട്ടില്ല.