പുതിയ ക്ലബ്ബ് വേൾഡ് കപ്പ്, വേദികൾ പ്രഖ്യാപിച്ച് ഫിഫ!
പുതിയ ഫോർമാറ്റിൽ ഉള്ള ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് അടുത്ത വർഷമാണ് അരങ്ങേറുക. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ ക്ലബ്ബ് വേൾഡ് കപ്പ് നടക്കുക. ആകെ 32 ടീമുകളാണ് ഈ വേൾഡ് കപ്പിൽ പങ്കെടുക്കുക. 4 വീതം ടീമുകൾ ഉള്ള 8 ഗ്രൂപ്പുകളായി കൊണ്ടാണ് തരംതിരിക്കപ്പെടുക.പിന്നീട് ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കോട്ട് സ്റ്റേജിലേക്ക് പ്രവേശിക്കും.
ഏതായാലും ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് നടക്കുന്ന വേദികൾ അഥവാ സ്റ്റേഡിയങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് ഇന്നലെ ഒഫീഷ്യലായി കൊണ്ട് ഫിഫ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലെ 10 സ്റ്റേറ്റുകളിലായി 12 സ്റ്റേഡിയങ്ങളിൽ വച്ചുകൊണ്ടാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ജൂലൈ 13ആം തീയതി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് കലാശ പോരാട്ടം നടക്കുക. ഫിഫ ക്ലബ്ബ് വേൾഡ് കപ്പിനുള്ള സ്റ്റേഡിയങ്ങൾ താഴെ നൽകുന്നു.
The Rose Bowl, Los Angeles
Lumen Field, Seattle
Camping World Stadium, Orlando
Inter&Co Stadium, Orlando
Mercedes-Benz Stadium, Atlanta
GEODIS Park, Nashville
Bank of America Stadium, Charlotte
TQL Stadium, Cincinnati
Audi Field, Washington
MetLife Stadium, East Rutherford, N.J.
Hard Rock Stadium, Miami
Lincoln Financial Field, Philadelphia
എന്നാൽ കാര്യങ്ങൾ ഒട്ടും അനുകൂലമായ രീതിയിൽ അല്ല മുന്നോട്ടുപോകുന്നത്. പല വമ്പൻ ക്ലബ്ബുകൾക്കും ഈ പുതിയ ഫോർമാറ്റ്നോട് എതിർപ്പുണ്ട്. ഒരുപാട് മത്സരങ്ങൾ ഓരോ ക്ലബ്ബുകൾക്കും കളിക്കേണ്ടി വരുന്നു എന്നത് തന്നെയാണ് കാര്യങ്ങളെ സങ്കീർണ്ണമാക്കുന്നത്. ഇനി 9 മാസമാണ് ഈ ടൂർണമെന്റിന് വേണ്ടി അരങ്ങേറുന്നത്. ഇതുവരെ ടിവി റൈറ്റ്സ് ആരും വാങ്ങിയിട്ടില്ല എന്നതും ഫിഫയെ സംബന്ധിച്ചിടത്തോളം ആശങ്ക നൽകുന്ന കാര്യമാണ്.അതുപോലെതന്നെ സ്പോൺസർമാരെ ലഭിക്കാനും ഫിഫക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ചുരുക്കത്തിൽ ഒരല്പം സങ്കീർണതകൾ ഈ ടൂർണമെന്റിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട് എന്നതാണ് വസ്തുത.