എന്തൊരു കോമഡിയാണ് ഈ ബാലൺഡി’ഓർ: റോഡ്രിഗോയെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധം!
കഴിഞ്ഞ സീസണിലെ ബാലൺഡി’ഓർ ജേതാവിനെ തിരഞ്ഞെടുക്കാനുള്ള നോമിനി ലിസ്റ്റ് ഇന്നലെയായിരുന്നു പ്രസിദ്ധീകരിച്ചത്. ഏവരെയും അത്ഭുതപ്പെടുത്തിയത് ഈ 30 പേരുടെ ലിസ്റ്റിൽ ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോക്ക് ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്.കഴിഞ്ഞ സീസണിൽ ഉടനീളം ഗംഭീര പ്രകടനം നടത്തിയ താരമാണ് റോഡ്രിഗോ.അദ്ദേഹത്തെ ഒഴിവാക്കിയത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നെയ്മർ ജൂനിയർ ഇക്കാര്യത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ലാലിഗയിൽ 10 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ് റോഡ്രിഗോ.ലാലിഗ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. 5 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ റോഡ്രിഗോക്ക് കഴിഞ്ഞിരുന്നു. സ്പാനിഷ് സൂപ്പർ കപ്പിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് നിർണായക പങ്കുവഹിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. എന്നിട്ടും ഇദ്ദേഹത്തെ അവർ പുറത്താക്കുകയായിരുന്നു. അതേസമയം ഗ്രിമാൾഡോ,ഒൽമോ,ഫിൽ ഫോഡൻ എന്നിവരെയൊക്കെ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ വലിയ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ആരാധകരുടെ ചില പ്രതികരണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.
‘ എന്തൊരു കോമഡിയാണ് ഇത്.റോഡ്രിഗോക്ക് ആദ്യ 30 ൽ പോലും സ്ഥാനമില്ലത്രേ? എന്നിട്ട് അവർ ഉൾപ്പെടുത്തിയിരിക്കുന്നത് ഒൽമോയേയും ഫിൽ ഫോഡനേയും ‘ ഇതാണ് ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.
മറ്റുള്ളവരോടുള്ള അനാഥരവ് തുടരുന്നു എന്നാണ് ഒരു ആരാധകന്റെ പ്രതികരണം.പിആർ വർക്ക് കാരണം പലരും റോഡ്രിഗോക്ക് മുകളിലെത്തി എന്നാണ് ഒരാൾ ആരോപിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റോഡ്രിഗോ, അദ്ദേഹത്തെ തഴഞ്ഞത് തീർത്തും അത്ഭുതപ്പെടുത്തുന്നു എന്നാണ് മറ്റൊരാൾ എഴുതിയിട്ടുള്ളത്.
‘ ആർടെം ഡോവ്ബ്ബിക്കിന് വരെ സ്ഥാനമുള്ള പട്ടികയിൽ റോഡ്രിഗോക്ക് സ്ഥാനം ഇല്ലാത്തത് കോമഡി ആയിട്ടുണ്ട് എന്നാണ് മറ്റൊരാൾ എഴുതിയിട്ടുള്ളത്. ഇതുകൊണ്ടൊന്നും റോഡ്രിഗോയെ തളർത്താനാവില്ല എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഏതായാലും ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധങ്ങളാണ് ഫുട്ബോൾ ആരാധകർ ഉയർത്തുന്നത്.