ബാഴ്സക്കും റയലിനും മറ്റു ക്ലബ്ബുകൾക്കും വേണം, പോർച്ചുഗൽ സൂപ്പർ താരത്തിനായി കടുത്ത പോരാട്ടം!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ക്യാൻസലോ തികച്ചും അപ്രതീക്ഷിതമായി കൊണ്ട് ക്ലബ്ബ് വിട്ടത്. ആറുമാസത്തെ ലോൺ അടിസ്ഥാനത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് താരത്തെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയുമായി നല്ല ബന്ധത്തിലല്ല ക്യാൻസലോ ഉള്ളത്.അതുകൊണ്ടായിരുന്നു അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നത്.

ബയേണുമായുള്ള താരത്തിന്റെ ലോൺ കാലാവധി അവസാനിക്കാനിരിക്കുകയാണ്.താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഓപ്ഷൻ ബയേണിന്റെ മുന്നിലുണ്ടെങ്കിലും അത് അവർ ഉപയോഗപ്പെടുത്തില്ല.കാൻസെലോയെ നിലനിർത്താൻ അവരുടെ പരിശീലകനായ തോമസ് ടുഷേലിന് താല്പര്യമുണ്ട്. പക്ഷേ 70 മില്യൺ യൂറോയാണ് താരത്തിന്റെ വിലയായി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെടുന്നത്. ഈ തുക നൽകാൻ തയ്യാറല്ലാത്തതു കൊണ്ടാണ് ബയേൺ അദ്ദേഹത്തെ കൈവിടുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരികെ പോകാൻ കാൻസെലോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും ക്ലബ്ബിനെയാണ് താരം ഇപ്പോൾ തേടുന്നത്. പ്രധാനമായും മൂന്ന് ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്ത് വന്നു കഴിഞ്ഞു.സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ,റയൽ മാഡ്രിഡ് എന്നിവർക്ക് പുറമേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിനും ഈ പോർച്ചുഗീസ് സൂപ്പർതാരത്തിൽ താല്പര്യമുണ്ട്. പക്ഷേ താരത്തെ സ്വന്തമാക്കണമെങ്കിൽ 70 മില്യൺ യൂറോ നിർബന്ധമായും സിറ്റിക്ക് നൽകേണ്ടി വന്നേക്കും.

റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഒരു വിങ് ബാക്കിനെ ഇപ്പോൾ അത്യാവശ്യമാണ്. എന്തെന്നാൽ സൂപ്പർതാരമായ കമവിങ്കക്ക് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്നതിനോട് താല്പര്യമില്ല.അതുകൊണ്ടുതന്നെ റയൽ മാഡ്രിഡ് വളരെ ഗൗരവമായി കാൻസെലോയുടെ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. സ്പെയിനിലേക്ക് മടങ്ങാൻ താരം ഇപ്പോൾ താല്പര്യപ്പെടുന്നുണ്ട്. മുമ്പ് സ്പാനിഷ് ക്ലബ്ബായ വലൻസിയക്ക് വേണ്ടി കളിച്ച പരിചയമുള്ള താരമാണ് കാൻസെലോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!