പണമല്ല പ്രധാനം,മറിച്ച് ടോപ് ലെവലിൽ കളിക്കണം : ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇന്നലെയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പുതിയ തട്ടകത്തിൽ എത്തിച്ചേർന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റുമായി റൊണാൾഡോ കോൺട്രാക്ട് സൈൻ ചെയ്യുകയായിരുന്നു.2025 വരെയാണ് താരത്തിന്റെ കോൺട്രാക്ട്. 200 മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് ഓരോ വർഷവും റൊണാൾഡോ ലഭിക്കുക. ഫുട്ബോൾ ചരിത്രത്തിൽ ഇത്രയും വലിയ സാലറി കൈപ്പറ്റിയ താരം ഇതുവരെ ഉണ്ടായിട്ടില്ല.

പക്ഷേ യഥാർത്ഥത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്ലാനുകളെ തകിടം മറിച്ചത് അദ്ദേഹം തന്നെ നൽകിയ ഒരു ഇന്റർവ്യൂ ആയിരുന്നു. പിയേഴ്‌സ്‌ മോർഗന് നൽകിയ അഭിമുഖത്തിൽ യുണൈറ്റഡിനെതിരെയും പരിശീലകനെതിരെയും വിമർശനങ്ങൾ പരസ്യമായി ഉന്നയിക്കുകയായിരുന്നു.ഇതോടുകൂടി യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ ഉപേക്ഷിക്കുകയും ചെയ്തു.

പക്ഷേ ഈ അഭിമുഖത്തിൽ തന്നെ റൊണാൾഡോ പറഞ്ഞ മറ്റു ചില കാര്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വൈറലാകുന്നുണ്ട്. അതായത് താൻ പണത്തെ കാര്യമാക്കുന്നില്ലെന്നും മറിച്ച് തന്റെ കരിയർ ഏറ്റവും ഉയർന്ന ലെവലിൽ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്.പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ഇപ്പോഴും കളിക്കാനാവുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിരുന്നു.യഥാർത്ഥത്തിൽ രണ്ടുമാസത്തിനുശേഷം ഇതിന് വിപരീതമായ കാര്യമാണ് നടന്നിട്ടുള്ളത്.

അതായത് 200 മില്യൻ യൂറോയുടെ ഓഫർ സ്വീകരിച്ചുകൊണ്ട് ഒരു ഏഷ്യൻ ലീഗിലേക്കാണ് റൊണാൾഡോ ഇപ്പോൾ എത്തിയിട്ടുള്ളത്. മാത്രമല്ല 2015 റൊണാൾഡോ പറഞ്ഞ വാക്കുകളും ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ജോനാഥൻ റോസിനോട് റൊണാൾഡോ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ” എന്റെ കരിയർ ഏറ്റവും ടോപ് ലെവലിൽ അവസാനിപ്പിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഒരുപാട് ഡിഗ്നിറ്റിയോട് കൂടി ഒരു മികച്ച ക്ലബ്ബിനൊപ്പം എന്റെ കരിയർ അവസാനിപ്പിക്കണം ” ഇതായിരുന്നു 2015-ൽ റൊണാൾഡോ പറഞ്ഞിരുന്നത്.

ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരുന്ന റൊണാൾഡോയിൽ നിന്നും ഇത്തരത്തിലുള്ള നീക്കങ്ങൾ ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്തവം. പ്രത്യേകിച്ച് കഴിഞ്ഞ സീസണിലൊക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന റൊണാൾഡോ ഈ സീസണിൽ സൗദിയിൽ കളിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *