പണം വാരിയെറിഞ്ഞ് ചെൽസിയും പ്രീമിയർ ലീഗ് ക്ലബ്ബുകളും, കണക്കുകൾ ഇതാ!

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോക്ക് അന്ത്യമായപ്പോൾ അതിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ക്ലബ്ബ് ഏതാണ് എന്ന് ചോദിച്ചാൽ നിസ്സംശയം ചെൽസിയാണ് എന്ന് പറയാൻ സാധിക്കും. അത്രയേറെ താരങ്ങളെയാണ് അവർ വാരിക്കൂട്ടിയിട്ടുള്ളത്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചിട്ടുള്ള ക്ലബ്ബും ചെൽസി തന്നെയാണ്. ആകെ 321 മില്യൺ പൗണ്ടാണ് ചെൽസി ഈ ട്രാൻസ്ഫർ വിൻഡോയിൽ ചിലവഴിച്ചിട്ടുള്ളത്.

അർജന്റീനയുടെ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസിനു വേണ്ടിയാണ് ചെൽസി ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത്.106 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചെൽസി നൽകിയിട്ടുള്ളത്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ചെൽസിയുടെ സൈനിങ്ങുകൾ നമുക്കൊന്ന് പരിശോധിക്കാം.

David Datro Fofana: £11m
Benoît Badiashile: £34m
Andrey Santos: £11m
João Felix: £11m
Mykhailo Mudryk: £88m
Noni Madueke: £30m
Malo Gusto: £30m
Enzo Fernández: £106m

ഈ താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ള 10 ക്ലബ്ബുകളിൽ ഒമ്പതും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ്. ഫ്രഞ്ച് ക്ലബ്ബായ മാഴ്സെ മാത്രമാണ് മറ്റൊരു ലീഗിൽ നിന്നും ഉള്ളത്. ആ ക്ലബ്ബുകളെ നമുക്കൊന്ന് പരിശോധിക്കാം.

Chelsea: 363.6 മില്യൺ യുറോ
Southampton: €63.25m
Arsenal: €60.3m
Bournemouth: €56.2m
Newcastle: €49.35m
Liverpool: €42m
Leeds: €41.2m
Marseille: €40m
Wolves: €38.51m
Leicester: €31m

ഏതായാലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ തന്നെയാണ് ഇത്തവണ പണം കൂടുതൽ ചെലവഴിച്ചിട്ടുള്ളത്. അതേസമയം പ്രധാനപ്പെട്ട പല ക്ലബ്ബുകളും ഇത്തവണത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സജീവമല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!