ഒഫീഷ്യൽ : സുവാരസ് ഇനി ബ്രസീലിയൻ ടീമിൽ കളിക്കും!
ഉറുഗ്വയുടെ സൂപ്പർ താരമായ ലൂയിസ് സുവാരസ് പുതിയ ക്ലബ്ബുമായി കരാറിൽ എത്തിക്കഴിഞ്ഞു.ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയാണ് സുവാരസിനെ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.ഗ്രിമിയോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിങ്ങ് ആണ് അവർ ഇപ്പോൾ നടത്തിയിട്ടുള്ളത്.
ഡിസംബർ 2024 വരെയാണ് താരം ക്ലബ്ബിൽ തുടരുക. താരത്തിന്റെ സാലറിയിൽ ഭൂരിഭാഗം ക്ലബ്ബിന്റെ പങ്കാളികളായിട്ടുള്ള കമ്പനികളാണ് നൽകുക. നേരത്തെ ഉറുഗ്വൻ ക്ലബ്ബായ നാഷണലിന് വേണ്ടിയായിരുന്നു സുവാരസ് കളിച്ചിരുന്നത്.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം ഇപ്പോൾ ബ്രസീലിൽ എത്തിയിരിക്കുന്നത്.
ഏതായാലും ക്ലബ്ബുമായി കരാറിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷം സുവാരസ് പങ്കുവെച്ചിട്ടുണ്ട്.ഗ്രിമിയോ ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്. ഈ രണ്ടുവർഷം ആസ്വദിക്കാനും ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാനും താൻ തയ്യാറായി കഴിഞ്ഞു എന്നും സുവാരസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
Preparado para este lindo desafío en @gremio, con muchas ganas de estar ahí y disfrutar ⚽️🇪🇪
— Luis Suárez (@LuisSuarez9) December 31, 2022
VAMOS TRICOLOR! 😉 pic.twitter.com/q2zhztqCmr
യൂറോപ്പിലെ ഒട്ടേറെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സുവാരസ് കഴിഞ്ഞ വേൾഡ് കപ്പിൽ ഉറുഗ്വക്ക് വേണ്ടി പങ്കെടുക്കുകയും ചെയ്തിരുന്നു. 68 ഗോളുകൾ നേടിയിട്ടുള്ള ഇദ്ദേഹം തന്നെയാണ് ഉറുഗ്വക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം.രണ്ട് ഗോൾഡൻ ബൂട്ടുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുള്ള താരം കൂടിയാണ് സുവാരസ്.കൂടാതെ കോപ്പ അമേരിക്കയും ചാമ്പ്യൻസ് ലീഗും ഒക്കെ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.