വേൾഡ് കപ്പ് മെഡൽ ദാനം ചെയ്തു, ആരാധകരുടെ ഹൃദയം കീഴടക്കി ദിബാല!

സംഭവാബഹുലമായ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. വലിയ പ്രതീക്ഷകളോട് കൂടിയെത്തിയ അർജന്റീന ദേശീയ ടീമിന് സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തിരിച്ചടി ഏൽക്കുകയായിരുന്നു.പക്ഷേ അതിൽ നിന്നും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്ന അർജന്റീന ഒടുവിൽ വേൾഡ് കപ്പ് കിരീടവും നേടിക്കൊണ്ടാണ് മടങ്ങിയത്.

വേൾഡ് കപ്പ് കിരീടം നേടിയ അർജന്റൈൻ ടീമിന്റെ ഭാഗമാവാൻ സൂപ്പർ താരം പൗലോ ഡിബാലക്ക് സാധിച്ചിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള സെമി ഫൈനൽ മത്സരത്തിലും ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിലും ഡിബാല അർജന്റീനക്ക് വേണ്ടി കളത്തിലേക്ക് ഇറങ്ങിയിരുന്നു.ആകെ 18 മിനിട്ടുകളാണ് അദ്ദേഹം വേൾഡ് കപ്പിൽ കളിച്ചിട്ടുള്ളത്. പക്ഷേ ഫൈനൽ മത്സരത്തിൽ കിലിയൻ എംബപ്പേയെ ഡിബാല ബ്ലോക്ക് ചെയ്തതൊക്കെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയ കാര്യമാണ്.

ഇപ്പോഴിതാ മറ്റൊരു പ്രവർത്തിയിലൂടെ പൗലോ ദിബാല ആരാധകരുടെ ഹൃദയം ഒരിക്കൽ കൂടി കീഴടക്കിയിട്ടുണ്ട്. അതായത് തന്റെ വേൾഡ് കപ്പ് മെഡൽ ദിബാല ഇപ്പോൾ ഡൊണേറ്റ് ചെയ്തിട്ടുണ്ട്. തന്റെ ക്ലബ്ബായ റോമയുടെ ഹിസ്റ്റോറിക്കൽ അർച്ചീവിനാണ് അദ്ദേഹം മെഡൽ ദാനം ചെയ്തിട്ടുള്ളത്.റോമ തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.

” പൗലോ ഡിബാല തന്റെ വേൾഡ് കപ്പ് മെഡൽ ക്ലബ്ബിന്റെ ഹിസ്റ്റോറിക്കൽ അർച്ചീവിന് നൽകിയതായി അറിയിക്കുന്നു ” ഇതായിരുന്നു റോമ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. പലരും വലിയ മൂല്യം കൽപ്പിക്കുന്ന ഒന്നാണ് വേൾഡ് കപ്പ് മെഡൽ. വേൾഡ് കപ്പ് മെഡൽ ഡൊണേറ്റ് ചെയ്തതിലൂടെ വലിയ കൈയ്യടിയാണ് ഈ അർജന്റീന താരത്തിന് ആരാധകരിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ എക്കാലത്തേക്കും ക്ലബ്ബിന് കൈമാറിയോ അതല്ലെങ്കിൽ അദ്ദേഹം ഉണ്ടായിരിക്കുന്ന കാലത്തേക്ക് മാത്രമാണോ എന്നുള്ളതിൽ ഇനിയും വ്യക്തതകൾ കൈവരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *