മെസ്സിയെ പിറകിലാക്കി മറ്റൊരു റെക്കോർഡ് കുറിച്ച് റൊണാൾഡോ, താരത്തിന്റെ ജൈത്രയാത്ര തുടരുന്നു !
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജെനോവയെ യുവന്റസ് തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടപെനാൽറ്റി ഗോളുകൾ നേടിക്കൊണ്ട് റൊണാൾഡോ യുവന്റസിന്റെ വിജയത്തിൽ നിർണായകപങ്ക് വഹിക്കുകയായിരുന്നു. 78, 89 മിനിറ്റുകളിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. മത്സരത്തിൽ വിജയിച്ചതോട് കൂടി മറ്റൊരു നേട്ടം കൂടി സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് റൊണാൾഡോ. ഇന്നലെ നടന്ന മത്സരത്തിലെ വിജയം റൊണാൾഡോയുടെ നാന്നൂറാം വിജയമായിരുന്നു. അതായത് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കുന്ന താരമെന്ന റെക്കോർഡ് ആണ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചത്.
2000-ന് ശേഷം ഇതുവരെ ആരും തന്നെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 400 വിജയം സ്വന്തമാക്കിയിട്ടില്ല. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സൂപ്പർ താരം ലയണൽ മെസ്സിയാണ് 365 വിജയങ്ങളാണ് മെസ്സി നേടിയിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോയുടെ സഹതാരമായ ബുഫണാണ് മൂന്നാം സ്ഥാനത്ത്. 350 മത്സരങ്ങളിലാണ് ബുഫൺ വിജയം നേടിയിട്ടുള്ളത്.
Yet another record for Cristiano Ronaldo 😎
— Goal News (@GoalNews) December 13, 2020
പ്രീമിയർ ലീഗിലും ലാലിഗയിലും സിരി എയിലുമായിട്ടാണ് റൊണാൾഡോ 400 വിജയങ്ങൾ പൂർത്തിയാക്കിയത്. അതേസമയം മെസ്സി ലാലിഗയിൽ മാത്രമാണ് 365 മത്സരങ്ങളിൽ വിജയം നേടിയത്. സിരി എയിലും ലീഗ് വണ്ണിലുമായിട്ടാണ് ബുഫൺ ഈ വിജയങ്ങൾ നേടിയത്. യുവന്റസിന് വേണ്ടി ഇന്നലെ നൂറാം മത്സരമാണ് റൊണാൾഡോ പൂർത്തിയാക്കിയത്. ഈ മത്സരങ്ങളിൽ നിന്നായി 77 ഗോളുകൾ താരം നേടിയിട്ടുണ്ട്. നൂറ് മത്സരങ്ങൾ പൂർത്തിയാക്കിപ്പോൾ 84 ഗോളുകൾ നേടിയ ഒമർ സിവോറി, 80 ഗോളുകൾ നേടിയ ഫെലിസ് ബോറൽ എന്നിവരാണ് ക്രിസ്റ്റ്യാനോയുടെ മുമ്പിലുള്ളത്.
Cristiano Ronaldo is the first player to reach 400 wins in the top-five European leagues in the 2000s 🇵🇹🐐 pic.twitter.com/8FpM7yRPYd
— Goal (@goal) December 13, 2020