മുപ്പത്തിയെട്ടുകാരൻ സ്ലാട്ടന്റെ ചിറകിലേറി എസി മിലാൻ
പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നടത്തിയ മാസ്മരികപ്രകടനത്തിന്റെ ചിറകിലേറി എസി മിലാന് വീണ്ടുമൊരു വിജയം. ഇന്നലെ നടന്ന ഇന്നലെ നടന്ന മുപ്പത്തിയേഴാം റൗണ്ട് പോരാട്ടത്തിലാണ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് സാംപഡോറിയയെ എസി മിലാൻ തരിപ്പണമാക്കിയത്. രണ്ടു ഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തന്നെയാണ് എസി മിലാന്റെ വിജയശില്പി. ഇബ്രാഹിമോവിച്ചിന്റെ വരവോടു കൂടി പുത്തൻ ഊർജം ലഭിച്ച എസി മിലാൻ തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. കഴിഞ്ഞു പന്ത്രണ്ട് മത്സരങ്ങളിൽ ഒരാൾക്ക് പോലും എസി മിലാനെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ജയത്തോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനം ഭദ്രമാക്കാൻ മിലാന് കഴിഞ്ഞു. 37 മത്സരങ്ങളിൽ നിന്ന് 18 ജയത്തോടെ 63 പോയിന്റ് ആണ് മിലാന്റെ സമ്പാദ്യം.
മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഇബ്രാഹിമോവിച്ച് ഗോൾ വേട്ട ആരംഭിച്ചിരുന്നു. ആന്റെ റെബിച്ചിന്റെ മനോഹരമായ ക്രോസിൽ നിന്ന് ഒരു കരുത്തുറ്റ ഹെഡറിലൂടെയാണ് ഇബ്ര ആദ്യഗോൾ കണ്ടെത്തിയത്. എന്നാൽ മിലാന്റെ രണ്ടാം ഗോൾ പിറക്കാൻ രണ്ടാം പകുതി ആവേണ്ടി വന്നു. 52-ആം മിനുട്ടിൽ ഇബ്രാഹിമോവിച്ചിന്റെ പാസിൽ നിന്ന് ചൽഹനോഗ്ലു ആണ് ഗോൾ നേടിയത്. ആദ്യം ഗോൾ അനുവദിച്ചില്ലെങ്കിലും പിന്നീട് വാറിലൂടെ ഗോൾ നൽകുകയായിരുന്നു. 58-ആം മിനുട്ടിൽ ഇബ്ര ഇരട്ടഗോൾ തികച്ചു. ചൽഹനോഗ്ലു നീട്ടിനൽകിയ പന്ത് ഒരു ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. 78-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സാംപഡോറിയ താരം ഗോൺസാലോ മറോനി പാഴാക്കി. 87-ആം മിനുട്ടിൽ സാംപഡോറിയ താരം അസ്കിൽഡ്സൺ ഒരു മനോഹരമായ ഗോളിലൂടെ ലീഡ് കുറച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ റാഫയേൽ ലിയോ മറ്റൊരു മനോഹരമായ ഗോൾ നേടികൊണ്ട് മത്സരം അവസാനിപ്പിച്ചു.
🥇 @emirates MVP 🥇@Ibra_official, @hakanc10, @gigiodonna1, @TheoHernandez
— AC Milan (@acmilan) July 29, 2020
Head over to our app to have your say on who our best player was!
📲https://t.co/k2zluibzhx
Chi è stato il tuo migliore in campo a Marassi? Votalo sulla nostra App.#SampdoriaMilan #SempreMilan pic.twitter.com/2NaIPsaDjd