ഞെട്ടിക്കാൻ ന്യൂകാസിൽ, സൂപ്പർതാരത്തിനായി 82 മില്യൺ പൗഡിന്റെ ബിഡ്!
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തതോടുകൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് വളർച്ചയുടെ പാതയിലാണ്.ബ്രൂണോ ഗുയ്മിറസ് ഉൾപ്പെടെയുള്ള ഒരുപിടി സൂപ്പർ താരങ്ങളെ അവർ സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് മൂന്നാം സ്ഥാനത്തായിരുന്നു അവർ ഫിനിഷ് ചെയ്തിരുന്നത്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.
Ac മിലാനിൽ നിന്നും യുവ സൂപ്പർതാരമായ സാൻഡ്രോ ടോണാലിയെ കൂടെ അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഒരു തവണ കൂടി ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂകാസിൽ യുണൈറ്റഡ് ഉള്ളത്.നാപോളിയുടെ ജോർജിയൻ സൂപ്പർ താരം കീച്ച ക്വാരഷ്ക്കേലിയയെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കാൻ സാധ്യതയുണ്ട്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🚨 | Newcastle are stepping up interest for Kvicha Kvaratskhelia with a rumoured £82,000,000 bid submitted. #Transfers pic.twitter.com/2mJrLmtvee
— The Transfer Insider (@Transferintel) July 16, 2023
താരത്തിന് വേണ്ടി 82 മില്യൺ പൗണ്ടിന്റെ ഒരു വലിയ ഓഫർ ന്യൂകാസിൽ യുണൈറ്റഡ് നാപോളിക്ക് നൽകിയിട്ടുണ്ട്. എന്നാൽ നാപോളി ഇത് സ്വീകരിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്തെന്നാൽ അദ്ദേഹത്തെ കൈവിടാൻ ഈ ഇറ്റാലിയൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. ഇനി താരത്തെ വിൽക്കുകയാണെങ്കിൽ പോലും ഇതിലും വലിയ ഒരു തുക നാപോളി ആവശ്യപ്പെട്ടേക്കും. മറ്റൊരു സൂപ്പർതാരമായ വിക്ടർ ഒസിംഹന്റെ കാര്യത്തിൽ അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ നാപോളിക്ക് സിരി എ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള സൂപ്പർതാരമാണ് ക്വാരഷ്ക്കേലിയ.34 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു ഈ പ്ലേമേക്കർ നേടിയിരുന്നത്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. കൂടാതെ പല ക്ലബ്ബുകളും ഇദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ന്യൂകാസിൽ ഇദ്ദേഹത്തെ സ്വന്തമാക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.