ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമോ? പിർലോ പറയുന്നു !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിക്കളത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. കോവിഡ് മൂലം ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഒരൊറ്റ മത്സരം പോലും യുവന്റസിന് വേണ്ടി കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. അതിന്റെ അനന്തരഫലങ്ങൾ യുവന്റസ് അനുഭവിക്കുകയും ചെയ്തിരുന്നു. സിരി എയിൽ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ എഫ്സി ബാഴ്സലോണയോട് തോൽവി അറിയുകയും ചെയ്തിരുന്നു.അതിന് ശേഷം നടത്തിയ പരിശോധനയിൽ താരത്തിന് നെഗറ്റീവ് ആവുകയായിരുന്നു. തുടർന്ന് ഇന്ന് നടക്കുന്ന സ്പെസിയക്കെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ താരത്തെ പിർലോ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ താരം കളിക്കുമോ എന്നുള്ളതിന് മറുപടി പറഞ്ഞിരിക്കുകയാണിപ്പോൾ പരിശീലകൻ. താരം ആദ്യ ഇലവനിൽ ഉണ്ടാവില്ലെന്ന് പിർലോ അറിയിച്ചിട്ടുണ്ട്. പകരക്കാരന്റെ രൂപത്തിൽ താരത്തെ ഇറക്കുമോ എന്നുള്ളത് മത്സരത്തിനനുസരിച്ച് തീരുമാനിക്കും എന്നാണ് പിർലോ സൂചിപ്പിച്ചത്.

” സ്പെസിയക്കെതിരെയുള്ള മത്സരത്തിൽ വിജയം നിർബന്ധമാണ്. ക്രോട്ടോണെ, സ്പെസിയ തുടങ്ങിയ പ്രൊമോട്ട് ചെയ്യപ്പെട്ട ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ ഒരല്പം ബുദ്ധിമുട്ടുള്ളതാണ്. പക്ഷെ ഞങ്ങൾ നല്ല രീതിയിൽ കളിക്കാൻ ശ്രമിക്കുകയും മൂന്ന് പോയിന്റ് കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിശോധനഫലം നെഗറ്റീവ് ആയിട്ടുണ്ട്. തുടർന്ന് താരത്തെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ല. മാത്രമല്ല അദ്ദേഹം തനിച്ചാണ് പരിശീലനം നടത്തിയത്. താരം തുടക്കത്തിൽ തന്നെ കളിപ്പിക്കാൻ ഞാൻ ആലോചിക്കുന്നില്ല. കാര്യങ്ങൾ എങ്ങനെയാണ് പോവുന്നത് എന്നുള്ളത് നമുക്ക് നാളെ കാണാം ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *