ഹാലണ്ട് ക്രിസ്റ്റ്യാനോയെ പോലെ,അദ്ദേഹം സിറ്റിയെ ചാമ്പ്യൻസ് ലീഗ് ഫേവറേറ്റുകളാക്കുന്നു : മുൻ താരങ്ങൾ

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി കൊണ്ട് പെപ് എത്തിയതിനു ശേഷം വലിയ മാറ്റങ്ങളാണ് ടീമിൽ സംഭവിച്ചിട്ടുള്ളത്. ഒരുപാട് സൂപ്പർതാരങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയും ചെയ്തിരുന്നു.എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമെന്നുള്ളത് സിറ്റിക്ക് ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്.

ഇപ്പോഴിതാ മുൻ താരമായ ഓവൻ ഹർഗ്രീവ്സ് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് വലിയ കിരീട സാധ്യതകൾ കൽപ്പിക്കുന്നുണ്ട്. അതിനെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സൂപ്പർ താരം എർലിംഗ് ഹാലണ്ടിനെയാണ്.ഹർഗ്രീവ്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇത്തവണ സിറ്റിക്ക് വലിയ സാധ്യതകളുണ്ട്. കാരണം അവർക്കൊപ്പം എർലിംഗ് ഹാലണ്ടുണ്ട്. എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചാൽ അത് നേടുന്ന വ്യക്തിയാണ് അദ്ദേഹം. സിറ്റിക്ക് അനുയോജ്യനായ താരമാണ് ഹാലണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ അദ്ദേഹം വ്യത്യസ്തതകൾ സൃഷ്ടിക്കുക തന്നെ ചെയ്യും ” ഇതാണ് ഹർഗ്രീവ്സ് പറഞ്ഞിട്ടുള്ളത്.

അതേസമയം മറ്റൊരു മുൻതാരമായ ലെസ്ക്കോട്ട് ഹാലണ്ടിനെ ക്രിസ്റ്റ്യാനോയുമായി ഉപമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രത്യേകതകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ കോൺഫിഡൻസ്. ആ കോൺഫിഡൻസ് ഉള്ള താരമാണ് ഹാലണ്ട്.സർവ്വതും കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് ഹാലണ്ട്. ഈ മത്സരത്തിലെ ഹീറോ തനിക്കാവണം എന്ന നിശ്ചയദാർഢ്യത്തോട് കൂടിയാണ് ഹാലണ്ട് ഇറങ്ങാറുള്ളതെന്ന് എനിക്ക് തോന്നാറുണ്ട് ” ഇതാണ് ലെസ്കോട്ട് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകളാണ് ഹാലണ്ട് നേടിയിട്ടുള്ളത്.ബേൺമൗത്തിനെതിരെയുള്ള മത്സരത്തിലും താരം ഗോളടി തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!