സഹതാരമെന്ന നിലയിൽ ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ നിങ്ങൾക്കാ പ്രശ്നമുണ്ട് : സാഹ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം തന്റെ തകർപ്പൻ ഫോം തുടരുകയാണ്. കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിലും ഇരട്ടഗോളുകൾ നേടിക്കൊണ്ട് റൊണാൾഡോയായിരുന്നു യുണൈറ്റഡിനെ രക്ഷിച്ചത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഹാർഡ് വർക്കിനെ പ്രശംസിച്ചു കൊണ്ടിപ്പോൾ മുൻ സഹതാരമായ ലൂയിസ് സാഹ രംഗത്ത് വന്നിട്ടുണ്ട്.സഹതാരമെന്ന നിലയിൽ ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ നിങ്ങളൊരു ഹാർഡ് വർക്കറല്ല എന്നാണ് സാഹ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.2004 മുതൽ 2008 ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ച താരമാണ് സാഹ.മാർക്കയാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” റൊണാൾഡോ തിരികെ എത്തിയതിൽ തീർച്ചയായും സോൾഷെയർ ഹാപ്പിയായിരിക്കും.കാരണം ക്രിസ്റ്റ്യാനോ ഒരു അന്യഗ്രഹ ജീവിയാണ്.ലോകത്തിലെ ഏത് ലീഗിലും ടീമിലും കളിക്കാനും ഗോളുകൾ സ്കോർ ചെയ്യാനും അദ്ദേഹത്തിന് സാധിക്കും.ആർക്കുമില്ലാത്ത ഡെഡിക്കേഷനും കപ്പാസിറ്റിയും ക്രിസ്റ്റ്യാനോക്കുണ്ട്.ലോകം ഒന്നടങ്കം സ്വാധീനമുള്ള ഒരു താരമുണ്ടെങ്കിൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.ഫുട്ബോൾ ലെവലിൽ മാത്രമല്ല, സോഷ്യൽ ലെവലിൽ തന്നെ അങ്ങനെയാണ്.ഒരുപാട് പേർക്ക് അദ്ദേഹം റോൾ മോഡലും പ്രചോദനവുമാണ്.ഞാനും അദ്ദേഹവുമായി ബന്ധം വളരെ സിമ്പിളാണ്.കാരണം ഞങ്ങൾ രണ്ടു പേരും ഹാർഡ് വർക്കർമാരായിരുന്നു.ഒരു സഹതാരമെന്ന നിലയിൽ നിങ്ങൾക്ക്‌ ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ നിങ്ങൾ ഹാർഡ് വർക്കറല്ല എന്നാണ് അതിനർത്ഥം.കൂടാതെ അദ്ദേഹം എപ്പോഴും നിങ്ങളോട് ചിരിക്കുന്നവനും ബഹുമാനമുള്ളവനുമായിരിക്കും.ചില സമയങ്ങളിൽ അദ്ദേഹത്തെ ഡിഫൻഡ് ചെയ്യൽ അസാധ്യമാണ്.ക്രിസ്റ്റ്യാനോയോടൊപ്പം ഒരിക്കൽ കൂടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ” സാഹ പറഞ്ഞു.

ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഇനി അടുത്ത മത്സരം മാഞ്ചസ്റ്റർ ഡെർബിയാണ്.വരുന്ന ശനിയാഴ്ച്ച വൈകീട്ട് ആറ് മണിക്കാണ് മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!