വാൻ ഡൈക്കിന് ശസ്ത്രക്രിയ ആവിശ്യം, ദീർഘകാലം പുറത്തിരിക്കേണ്ടി വന്നേക്കും !
കഴിഞ്ഞ ദിവസം നടന്ന എവെർട്ടൺ-ലിവർപൂൾ മത്സരം 2-2 ന് സമനിലയിൽ അവസാനിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിൽ ലിവർപൂളിനേറ്റ ഏറ്റവും വലിയ തിരിച്ചടി സൂപ്പർ താരം വിർജിൽ വാൻ ഡൈക്കിന് പരിക്കേറ്റതായിരുന്നു. മത്സരത്തിൽ എവെർട്ടൺ ഗോൾകീപ്പർ പിക്ക്ഫോർഡുമായി കൂട്ടിയിടിച്ചാണ് വാൻ ഡൈക്കിന് പരിക്കേറ്റത്. തുടർന്ന് താരത്തിന്റെ പരിക്ക് ലിവർപൂൾ സ്ഥിരീകരിക്കുകയും ചെയ്തു. എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്ന് ലിവർപൂൾ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും താരത്തിന് ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാണ്. താരത്തിന്റെ കാൽമുട്ടിന് ലിഗ്മെന്റ് ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ശസ്ത്രക്രിയ ആവിശ്യമായി വരുമെന്നും അറിയാൻ കഴിയുന്നുണ്ട്.
Virgil van Dijk will undergo surgery on the knee injury sustained during Saturday’s 2-2 draw at @Everton.
— Liverpool FC (@LFC) October 18, 2020
Following surgery, Virgil will begin a rehabilitation programme to enable him to reach full fitness as soon as possible.
You'll come back stronger, @VirgilvDijk 💪
ലിവർപൂളിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ തന്നെ ഒരു പ്രധാനപ്പെട്ട താരത്തെയാണ് നഷ്ടമായിരിക്കുന്നത്. മാത്രമല്ല ഒരുപക്ഷെ വാൻ ഡൈക്കിന് സീസൺ മുഴുവനും നഷ്ടമാവാനും സാധ്യതയുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയാണെങ്കിൽ ഈ സീസണിൽ ലിവർപൂളും ക്ലോപും പാടുപെടുമെന്നുറപ്പാണ്. നിലവിൽ ലിവർപൂൾ ഗോൾകീപ്പർ ആലിസൺ പരിക്കിന്റെ പിടിയിലുമാണ്. ഏതായാലും കഴിയുന്ന അത്രയും വേഗത്തിൽ താരത്തെ തിരിച്ചെത്തിക്കുമെന്ന് ലിവർപൂൾ അറിയിച്ചിട്ടുണ്ട്. കൂടാതെ താൻ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ഡൈക്കും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
The Premier League title race is going to be very interesting 😮
— Goal News (@GoalNews) October 18, 2020