റൊണാൾഡോ പോയാൽ ലെവന്റോസ്ക്കിയോ നെയ്മറോ,യുണൈറ്റഡിന്റെ പദ്ധതികൾ ഇങ്ങനെ!

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ്.ഇതിനുള്ള അനുമതി അദ്ദേഹം ക്ലബ്ബിനോട് ചോദിച്ചിട്ടുണ്ട്.പക്ഷേ താരത്തെ പോകാൻ അനുവദിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഏതായാലും ഇവിടെ റൊണാൾഡോയെ യുണൈറ്റഡിന് നഷ്ടമാവാനുള്ള സാധ്യതകൾ ഏറെയാണ്. അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന ആഗ്രഹം കൊണ്ടാണ് റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചിട്ടുള്ളത്. റൊണാൾഡോയെ യുണൈറ്റഡിന് നഷ്ടമായാൽ ആ സ്ഥാനത്തേക്ക് മികച്ച ഒരു താരത്തെ എത്തിക്കൽ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കാര്യമായിരിക്കും. കാരണം കഴിഞ്ഞ സീസണിൽ പലപ്പോഴും യുണൈറ്റഡിനെ രക്ഷിച്ചിരുന്നത് റൊണാൾഡോയായിരുന്നു. അതുകൊണ്ടുതന്നെ ആ വിടവ് യുണൈറ്റഡ് നികത്തേണ്ടി വന്നേക്കും.

ഏതായാലും ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ESPN പങ്കുവെച്ചിട്ടുണ്ട്. അതായത് റൊണാൾഡോയെ നഷ്ടപ്പെട്ടാൽ ആ സ്ഥാനത്തേക്ക് യുണൈറ്റഡ് പരിഗണിക്കുക സൂപ്പർതാരങ്ങളായ റോബർട്ട് ലെവന്റോസ്ക്കിയെയോ നെയ്മർ ജൂനിയറേയോ ആയിരിക്കും. ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളാണ് ഇവർ രണ്ടുപേരും.

പക്ഷേ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമാവില്ല. കാരണം റോബർട്ട് ലെവന്റോസ്ക്കി ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്നത് ബാഴ്സയിലേക്കാണ്. താരത്തെ ബയേൺ പോവാൻ അനുവദിച്ചാൽ ലെവന്റോസ്ക്കി ബാഴ്സയിലേക്ക് ചേക്കേറിയേക്കും.

അതേസമയം നെയ്മറുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹത്തിന് പിഎസ്ജി വിടാൻ താല്പര്യമില്ല. മാത്രമല്ല അദ്ദേഹത്തിന്റെ ഉയർന്ന സാലറിയും ട്രാൻസ്ഫർ ഫീയും യുണൈറ്റഡിന് തലവേദന സൃഷ്ടിക്കുക തന്നെ ചെയ്യും.

ഏതായാലും റൊണാൾഡോ യുണൈറ്റഡ് വിട്ടാൽ ഒരു സൂപ്പർ സ്ട്രൈക്കറെ ടീമിലേക്ക് എത്തിക്കൽ യുണൈറ്റഡിന് നിർബന്ധമാണ്. ആരെയായിരിക്കും യുണൈറ്റഡ് സ്വന്തമാക്കുക എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *