റൂണിക്ക് ശേഷം ഇതാദ്യം,റാഷ്ഫോർഡ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു!
ഇന്നലെ നടന്ന ഇഎഫ്എൽ കപ്പ് മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ചാൾട്ടൻ അത്ലറ്റിക്കിനെ പരാജയപ്പെടുത്തിയത്.മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയായിരുന്നു നേടിയിരുന്നത്.
എറിക്ക് ടെൻ ഹാഗിന് കീഴിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുക്കുന്നത്. മാത്രമല്ല റാഷ്ഫോർഡും ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്നലെ ഈ മത്സരം യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിലായിരുന്നു നടന്നിരുന്നത്.സ്വന്തം മൈതാനത്ത് തുടർച്ചയായ എട്ടാമത്തെ മത്സരത്തിലാണ് ഇപ്പോൾ റാഷ്ഫോർഡ് ഗോൾ കണ്ടെത്തിയിരിക്കുന്നത്.
Marcus Rashford is the first Manchester United player to score in eight straight home games since Wayne Rooney in 2010 🤯
— ESPN FC (@ESPNFC) January 10, 2023
He's playing on another level right now 📈 pic.twitter.com/9mENBeqrox
ഇതിപ്പോൾ മറ്റൊരു റെക്കോർഡ് ആണ്. അതായത് യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിക്ക് ശേഷം ഇതാദ്യമായാണ് യുണൈറ്റഡിന് വേണ്ടി തുടർച്ചയായ 8 ഹോം മത്സരങ്ങളിൽ ഗോൾ നേടുന്നത്.2010-ലായിരുന്നു വെയ്ൻ റൂണി ഈയൊരു നേട്ടം കുറിച്ചിരുന്നത്. 12 വർഷങ്ങൾക്ക് ശേഷം റാഷ്ഫോർഡ് ഇപ്പോൾ ആ നേട്ടത്തിലേക്ക് എത്തുകയാണ്.
ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്.ആകെ കളിച്ച 25 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 6 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.റാഷ്ഫോർഡ് എങ്ങോട്ടും പോകുന്നില്ല എന്നുള്ള കാര്യവും ടെൻ ഹാഗ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.