മെസ്സിയും ക്രിസ്റ്റ്യാനോയും, തന്റെ ഫൈവ്സ് ടീമിനെ തിരഞ്ഞെടുത്ത് ഏർലിംഗ് ഹാലന്റ്!
സൂപ്പർ താരം ഏർലിംഗ് ഹാലന്റ് കഴിഞ്ഞ സീസണിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. മാസ്മരിക പ്രകടനമാണ് പിന്നീട് അദ്ദേഹം ക്ലബ്ബിന് വേണ്ടി പുറത്തെടുത്തത്.നിരവധി ഗോളുകളും റെക്കോർഡുകളും അദ്ദേഹം കരസ്ഥമാക്കി.മാത്രമല്ല ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെ ഒരുപാട് കിരീടങ്ങളും അദ്ദേഹം ക്ലബ്ബിനോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
തന്റെ പുതിയ അഭിമുഖത്തിൽഒരു ഫൈവ്സ് ടീമിനെ തിരഞ്ഞെടുക്കാൻ ഹാലന്റിനോട് ആവശ്യപ്പെട്ടിരുന്നു. 5 താരങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ടീമിൽ 3 മുന്നേറ്റ നിര താരങ്ങളെയാണ് ഹാലന്റ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെ താരം ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോയാണ്. കൂടാതെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്.
രണ്ട് താരങ്ങളെയും തന്റെ ഫൈവ്സ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരു പ്രതിരോധനിര താരത്തെ മാത്രമാണ് ഹാലന്റ് ടീമിലേക്ക് പരിഗണിച്ചിട്ടുള്ളത്. അത് ഇതിഹാസമായ മാൾഡീനിയാണ്. അതേസമയം ഗോൾകീപ്പറുടെ കാര്യത്തിൽ ഒരു ചെറിയ കൺഫ്യൂഷൻ ഹാലന്റിന് വന്നിട്ടുണ്ട്.അതേക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്.
Erling Haaland picks his dream five-a-side team:
— Al Nassr Zone (@TheNassrZone) February 7, 2024
• Ronaldinho
• Messi
• Cristiano Ronaldo
• Paolo Maldini
• Iker Casillas
pic.twitter.com/ZJzJ3PqGvw
” ഗോൾകീപ്പർ പൊസിഷനിലേക്ക് എഡേഴ്സണെ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം അദ്ദേഹത്തിന് നന്നായി ഷൂട്ട് ചെയ്യാൻ സാധിക്കും.ഫൈവ്സ് മത്സരമാകുമ്പോൾ അദ്ദേഹത്തിന് ഒരു 15 ഗോൾ എങ്കിലും ഇങ്ങനെ നേടാൻ കഴിയും. പക്ഷേ ഗോൾ കീപ്പർ ആയി കൊണ്ട് ഞാൻ തിരഞ്ഞെടുക്കുന്നത് കസിയ്യസിനെയാണ് ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ താരം മെസ്സിയേയും ക്രിസ്റ്റ്യാനോയേയും ഒരുപോലെ പരിഗണിച്ചിട്ടുണ്ട്.ഈ സീസണിലും മികച്ച പ്രകടനം ഹാലന്റ് നടത്തുന്നുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 17 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 5 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.