മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു, ബ്രൂണോ ഫെർണാണ്ടസ് മോശം റോൾ മോഡൽ : മുൻ താരം

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മാസ്മരിക പ്രകടനം നടത്തിയ താരമാണ് ബ്രൂണോ ഫെർണാണ്ടസ്. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല. മോശം ഫോമിലാണ് താരമിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ 25 മത്സരങ്ങൾ കളിച്ച ബ്രൂണോ കേവലം അഞ്ചു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.

ഏതായാലും താരത്തിനെതിരെ വിമർശനമുയർത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ സ്കോട്ടിഷ് താരമായ അലൻ ഹട്ടൻ. അതായത് മറ്റുള്ളവരെ കുറ്റപ്പെടുത്തി ബ്രൂണോ സ്വയം രക്ഷപ്പെടുകയാണെന്നും യുവതാരങ്ങൾക്ക് മോശം മാതൃകയാണ് ബ്രൂണോയെന്നുമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഹട്ടന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിങ്ങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡ്രസ്സിങ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് സ്വകാര്യമായ കാര്യമൊന്നുമല്ല.യുണൈറ്റഡിനെ ചുറ്റിപ്പറ്റി ഒരുപാട് പ്രശ്നങ്ങൾ നിലകൊള്ളുന്നുണ്ട്. അതൊരു നല്ല കാര്യമല്ല.ഡ്രസിങ് റൂം ഹാപ്പിയല്ല എന്നുള്ള കാര്യം എനിക്കറിയാൻ സാധിച്ചു.പക്ഷേ എന്നെ ഏറ്റവും അലട്ടുന്ന കാര്യം, പല താരങ്ങളുടേയും ശരീരഭാഷ മോശമായിരുന്നു എന്നുള്ളതാണ്. ഒരുപക്ഷേ നിങ്ങൾ പ്രതിസന്ധിഘട്ടത്തിലൂടെയായിരിക്കാം കടന്നുപോകുന്നത്, പക്ഷേ കാര്യങ്ങളെ നിങ്ങൾ നല്ല രൂപത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്.ബ്രൂണോ ഒരു മികച്ച താരമാണ്. ക്ലബ്ബിൽ എത്തിയതു മുതൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. പക്ഷേ ഇപ്പോൾ അദ്ദേഹം മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം രക്ഷപ്പെടുകയാണ് ചെയ്യുന്നത്.മാസോൺ ഗ്രീൻവുഡിനെ പോലെയുള്ള സഹതാരങ്ങളെ സഹായിക്കുകയാണ് നിലവിൽ ബ്രൂണോ ചെയ്യേണ്ടത്.എന്നാൽ അദ്ദേഹം യുവതാരങ്ങൾക്ക് ഒരു മോശം മാതൃകയാണ് ” ഇതാണ് ഹട്ടൻ പറഞ്ഞിരിക്കുന്നത്.

യുണൈറ്റഡ് അടുത്ത മത്സരം ആസ്റ്റൺ വില്ലക്കെതിരെയാണ് കളിക്കുക. ഈ മത്സരത്തിൽ ബ്രൂണോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!